Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. സവാളയുടെയും ചെറിയ ഉള്ളിയുടെയും വില വന്‍ തോതിലാണ് കൂടുന്നത്. കേരളത്തില്‍ മിക്ക യിടങ്ങളിലും 80 രൂപയോളമാണ് സവാളയുടെ വില. ചെറിയ ഉള്ളിയും തൊട്ടു പിന്നാലെയുണ്ട്. കിലോയ്ക്ക് 70 മുതല്‍ 76 രൂപ വരെയാണ് ചെറിയ ഉള്ളിയുടെ വില. നവംബർ മാസത്തെ മഴയിൽ ഉയർന്ന അളവിൽ വിളകൾക്ക് നാശനഷ്ടമുണ്ടായതിനാൽ ഉള്ളി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഉത്തരേന്ത്യയില്‍ സവാളയ്ക്ക് 100 രൂപയാണ് വില. പൂനെ സവാളയുടെ വില കിലോയ്ക്ക് 80 മുതല്‍ 90 രൂപ വരെയാണ്. സവാള ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ വില നാശമാണ് വില കൂടാന്‍ കാരണം. കര്‍ണാടക, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്കെടുതി മൂലം വിളനാശമുണ്ടായിരുന്നു.

പച്ചക്കറികളുടെ വിലയും വ്യത്യസ്തമല്ല.പച്ചക്കറികളുടെ വില 40 മുതൽ 180 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. കിലോഗ്രാമിന് 40 രൂപയിൽ താഴെ.ഒരിനം പച്ചക്കറി പോലും ലഭിക്കില്ലെന്ന സ്ഥിതിയായി. ഉരുളക്കിഴങ്ങ്, തക്കാളി, മുരിങ്ങയ്ക്ക, വെളുത്തുള്ളി തുടങ്ങിയവയുടെ വിലയാണ് കുതിച്ചുയർന്നിരിക്കുന്നത്.2 ആഴ്ചയ്ക്ക് ഇടയിലാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വിലയിൽ 20 രൂപയുടെയും വർധനവാണ് ഏതാനും ദിവസങ്ങൾക്ക് ഇടയിൽ ഉണ്ടായത്.മുരിങ്ങയ്ക്ക വില 100 രൂപയോളമാണ് വർധിച്ചത്. വെളുത്തുള്ളി വില 25 മുതൽ 30 രൂപ വരെ ഉയർന്നു.വിപണിയില്‍ ഇഞ്ചിയുടെ വില കിലോയ്ക്ക് 250 രൂപയാണ്. കിലോയ്ക്ക് 60 രൂപയാണ് തക്കാളിയുടെ നിലവിലെ വില. കഴിഞ്ഞ മാസം തക്കാളി വില 80 രൂപയോളം എത്തിയിരുന്നു.

ഉത്സവ സീസണ്‍ അല്ലാതിരുന്നിരുന്നിട്ടും പച്ചക്കറികളുടെ വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴകെടുതി മൂലമുണ്ടായ നാശനഷ്ടവും വില ഉയരാൻ കാരണമായി. ഒക്ടോബര്‍ ആദ്യ വാരത്തിലും പച്ചക്കറി വില ഗണ്യമായി രീതിയില്‍ വര്‍ധിച്ചിരുന്നു.

English Summary: Vegetable prices soaring in Kerala
Published on: 06 November 2019, 04:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now