വെണ്മണി പച്ചക്കറികള്‍.
ചെങ്ങന്നൂർ താലൂക്കിൽ വെൺമണി പഞ്ചായത്തിൽ വരമ്പുര് എന്ന കൊച്ചുഗ്രാമത്തിൽ മാമ്പ്രപാടത്ത് കർഷകർ ഉൽപാദിപ്പിച്ച വിഷരഹിത പച്ചകറി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഹോര്‍ട്ടിക്കോര്‍പ്പ് വിപണന കേന്ദ്രങ്ങളിലേക്ക് അയക്കാനായി വെണ്മണി കൃഷിഭവന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമശ്രീ വിപണിയില്‍ സംഭരിച്ച കാഴ്ചയാണിത്. സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടിക്കോര്‍പ്പ് ലോക്ക്ഡൌണ് കാലത്ത് വെണ്മണിയിലെ ഭൂരിഭാഗം പച്ചക്കറികളും സംഭരിച്ചു.
വിലയിടിവില്‍നിന്നും, ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിച്ചു. ടണ് കണക്കിന് പച്ചക്കറികളാണ് സംഭരിച്ചത് . കൃഷി മന്ത്രിയുടെ ക്രിയാത്മകമായ ഇടപെടലിന് നന്ദി. സർക്കാർ സംവിധാനങ്ങൾ കർഷകരെ സഹായിക്കില്ല എന്ന പറച്ചിലിൽ ഒരു സത്യവുമില്ല എന്നതിന് ഈ ഗ്രാമവാസികൾ സാക്ഷി. ഇത്രയും പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെ തങ്ങൾ എന്തു ചെയ്തേനേ എന്നാണിവരുടെ ചോദ്യം. സർക്കാരിനും കൃഷി മന്ത്രിക്കും വെണ്മണി ക്കാർ നന്ദി പറയുകയാണ്. ഈ പ്രജോധനം വരുംതലമുറക്ക് ഇതു ഒരു മുതൽക്കൂട്ട് ആകട്ടെ. നമ്മൾ ഇതും അതിജീവിക്കും.