സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് യുവാക്കൾക്കായി കാർഷിക മേഖലയിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തികൊണ്ടിരിക്കുന്ന യുവതീ യുവാക്കളെ കാർഷികമേഖലയിൽ സംരഭകത്വം തുടങ്ങുവാൻ സഹായിക്കുന്നതിനുമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
The training program is being organized to ensure food self-sufficiency and to help young people who are returning from overseas and abroad to start entrepreneurship in agriculture.
ഇതിന്റെ തുടർച്ചയായി കൃഷിയിലും കാർഷിക സംരഭകത്വത്തിലും ഏർപ്പെടുന്നവർക്ക് സർവ്വകലാശാലയിലെ വിദഗ്ധരുടെ മാർഗ്ഗ നിർദേശം ലഭിക്കുന്നതാണ്.
താത്പര്യമുള്ളവർ http://coavellayani.kau.in/ എന്ന വെബ്സൈറ്റിൽ ലഭ്യമായ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃത്രിമബീജ സങ്കലനത്തിലൂടെ കേരളത്തില്‍ ആദ്യമായി ഗീര്‍ പശുക്കുട്ടി പിറന്നു.