തിരുവനന്തപുരം: മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുമായി അടുത്ത സഹകരണത്തോടെ 2023ലെ ലോക വെറ്ററിനറി ദിനം നാളെ (2023 ഏപ്രിൽ 29) ആഘോഷിക്കും. എല്ലാ വർഷവും ഏപ്രിലിലെ അവസാന ശനിയാഴ്ചയാണ് വെറ്ററിനറി ദിനമായി ആചരിക്കുന്നത്. വെറ്ററിനറി തൊഴിൽ മേഖലയിലെ വൈവിധ്യം, തുല്യത, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർ അറിഞ്ഞിരിക്കേണ്ട, ക്ഷീരവികസന വകുപ്പിൻറെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച്
മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യം-ക്ഷേമം, ഭക്ഷ്യഗുണനിലവാരവും സുരക്ഷയും, പരിസ്ഥിതി, മരുന്നുകൾ-ഫാർമസ്യൂട്ടിക്കൽസ് വികസനം, ബയോമെഡിക്കൽ ഗവേഷണം, ഗ്രാമീണ വികസനം, കന്നുകാലി ഉൽപ്പാദനത്തിലൂടെയും പരിപാലനത്തിലൂടെയും വന്യജീവി സംരക്ഷണത്തിലൂടെയും പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം, ജൈവ ഭീകരവാദ ഭീഷണി തടഞ്ഞ് രാജ്യത്തെ സംരക്ഷിക്കൽ എന്നീ മേഖലകളിൽ അധ്യാപകർ, പരിശീലകർ, നയരൂപകർത്താക്കൾ എന്നീ നിലകളിൽ മൃഗഡോക്ടർമാർ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയുന്നതും ആഘോഷിക്കുന്നതും ആണ് വെറ്ററിനറി ദിനത്തിന്റെ ലക്‌ഷ്യം.
കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രൂപാലയും സഹമന്ത്രിമാരായ ഡോ. സഞ്ജീവ് കുമാർ ബല്യാനും, ഡോ. എൽ. മുരുകനും ന്യൂ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
'വൺ ഹെൽത്തിൽ' മൃഗഡോക്ടറുടെ പങ്ക്, വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും ഉൾപ്പെടെയുള്ള മുഖ്യധാരാ വിഷയങ്ങളെക്കുറിച്ചുള്ള സമ്മേളനവും പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.