2022-23 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 4,800 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി: വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും അടിസ്ഥാന സൗകര്യ വികസനത്തിനും ഉപജീവന അവസരത്തിനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ അവരുടെ ജന്മസ്ഥലങ്ങളിൽ താമസിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, ഈ ഗ്രാമങ്ങളിൽ നിന്നുള്ള കുടിയേറ്റം തടയുന്നതിനും അതിർത്തിയുടെ മെച്ചപ്പെട്ട സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രോഗ്രാം സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു.
വടക്കൻ അതിർത്തിയിലെ ഗ്രാമങ്ങളിലെ പ്രകൃതി, മനുഷ്യ, പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പ്രേരകരെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും, സാമൂഹിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കും. യുവാക്കളുടെയും സ്ത്രീകളുടെ ശാക്തീകരണത്തിലൂടെയും, നൈപുണ്യ വികസനവും സംരംഭകത്വത്തിനും, 'ഹബ് ആൻഡ് സ്‌പോക്ക് മോഡൽ' വളർച്ചാ കേന്ദ്രങ്ങൾ ഗ്രാമങ്ങളിൽ വികസിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന്, കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം മൾട്ടി പർപ്പസ് പിഎസിഎസ്(PACS)/ ഡയറി/ ഫിഷറി സഹകരണ സംഘങ്ങൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരു പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റിയും (PACS) പ്രവർത്തനക്ഷമമായ ക്ഷീര സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും സ്ഥാപിക്കും. പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാനും നവീകരിക്കാനും സഹകരണ സംഘങ്ങളെ ഇത് പ്രാപ്തമാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സഹകരണ മേഖലയെ ശക്തിപ്പെടുത്താനും താഴെത്തട്ടിൽ വരെ അതിന്റെ ആഴം കൂട്ടാനും ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത് കർഷക അംഗങ്ങൾക്ക് ആവശ്യമായ മുന്നോട്ടും പിന്നോട്ടും ഉള്ള ബന്ധങ്ങൾ നൽകുകയും അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാര കയറ്റുമതി ക്വാട്ട ഉയർത്തുന്ന കാര്യം മാർച്ചിൽ തീരുമാനമാകും: ഭക്ഷ്യ സെക്രട്ടറി