Updated on: 12 July, 2023 8:25 PM IST
ഭിന്നശേഷിയുള്ള മാതാപിതാക്കള്‍ക്ക് താങ്ങേകാന്‍ വിദ്യാകിരണം പദ്ധതി

കോട്ടയം: സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാകിരണം പദ്ധതി. സമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കേരള വിദ്യാഭ്യാസ മോഡൽ രാജ്യത്തിന് മാതൃക; മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ, ആറാം ക്ലാസ് മുതല്‍ 10ക്ലാസ് വരെ, പ്ലസ് വണ്‍- പ്ലസ് ടു-ഐ. ടി.ഐ തത്തുല്യ കോഴ്‌സുകള്‍, ബിരുദാനന്തരബിരുദവും മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളും  എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ധനസഹായം ലഭിക്കുക. 300 മുതല്‍ 1000 രൂപ വരെയാണ് പ്രതിമാസം ഓരോ വിഭാഗത്തിലുള്ളവര്‍ക്കും ലഭിക്കുക. ഓരോ വര്‍ഷവും  10 മാസം ധനസഹായം ലഭിക്കും.

അപേക്ഷകര്‍ ബി. പി. എല്‍ വിഭാഗത്തിലുള്‍പ്പെട്ടവരായിരിക്കണം. മാതാവിന്റെയോ, പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 *ശതമാനമോ* അതിനുമുകളിലോ ആയിരിക്കണം.  ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം www.suneethi.sjd.kerala.gov.in   എന്ന വെബ്‌സെറ്റില്‍ അക്ഷയ സെന്ററിലൂടെയോ സ്വയമോ അപേക്ഷിക്കാം. മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.

സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കും.  സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാ വര്‍ഷവും പുതിയതായി അപേക്ഷിക്കണം.  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ.

English Summary: Vidyakiran scheme to support differently-abled parents
Published on: 12 July 2023, 08:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now