ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇണചേരാതെ മുതല സ്വയം മുട്ടയിട്ടു. കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് 18 വയസുള്ള മുതല മുട്ടയിട്ടത്. 14 മുട്ടകളിൽ ഒരെണ്ണം പൂർണ വളർച്ച എത്തിയെങ്കിലും കുഞ്ഞുണ്ടായില്ല. മൂന്ന് മാസം കഴിഞ്ഞാണ് മൃഗശാല അധികൃതർ മുതല മുട്ടയിട്ട കാര്യം മനസിലാക്കുന്നത്.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചിയ്ക്ക് പൊള്ളും വില; അടിതെറ്റി കേരള ചിക്കൻ പദ്ധതി
മുട്ടയിലെ ഭ്രൂണത്തിന് പെൺ മുതലയുമായി 99.9 ശതമാനം ജനിതക സാമ്യം ഉള്ളതായി ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. 2 വയസ് പ്രായമുള്ളപ്പോഴാണ് മുതലയെ വടക്കൻ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ മൃഗശാലയിൽ കൊണ്ടുവരുന്നത്. എന്നാൽ മറ്റ് മുതലകളുമായി കൂടാതെ ഒറ്റയ്ക്കാണ് ഈ മുതല വളർന്നത്.
പല്ലികൾ, പക്ഷികൾ, പാമ്പുകൾ, ചിലയിനം മത്സ്യങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ പ്രത്യുൽപാദനം നടത്താറുണ്ട്. ഇതിനെ 'പാർത്തനോജെനസിസ്' എന്നാണ് പറയുന്നത്. എന്നാൽ മുതലകളിൽ ആദ്യമായാണ് ഈ സംഭവം കണ്ടെത്തുന്നത്. ബയോളജി ലെറ്റേഴ്സ് ജേർണലിൽ ഇതിനെക്കുറിച്ചുള്ള പഠനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.