റബ്ബർ സാങ്കേതിക വിദ്യയിൽ തൊഴിലധിഷ്ഠിത കോഴ്സുകളുമായി റബ്ബർ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ (ആർ എസ് ഡി സി )ബാച്ചിലർ ഓഫ് വൊക്കേഷണൽ (ബി വി ഓ സി ) മാസ്റ്റേഴ്സ് ഓഫ് വൊക്കേഷണൽ (എം. വി ഓ സി ) കോഴ്സുകൾക്കായ് കൗൺസിൽ കേരളത്തിലെ കോളേജുകളുമായി സഹകരിക്കും.
റബ്ബർ സാങ്കേതിക വിദ്യക്കായി തൊഴിലധിഷ്ഠിത കോഴ്സുകളുടെ അഭാവം രാജ്യത്തുണ്ടെന്ന് ആർ എസ് ഡി സി ചെയർമാൻ വിനോദ് സൈമൺ പറഞ്ഞു.
റബ്ബർ മേഖലയിലെ പ്രമുഖരുമായി സഹകരിച്ചു് ആർ എസ് ഡി സി ഇതിനകം തന്നെ ഈ കോഴ്സുകൾക്കായി പാഠ്യപദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ നിലവിലെ റബ്ബർ സാങ്കേതിക വിദ്യാ രംഗത്ത് മികച്ച നിലവാരം പുലർത്തും . കോഴ്സുകൾ ആരംഭിക്കുന്നതിനായി ആർ എസ് ഡി സി യും കോളേജുകളുമായി ധാരണാ പത്രം ഉടൻ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം 6000 രൂപ ലഭിക്കും