Updated on: 12 January, 2024 12:31 PM IST
Wages under the Employment Guarantee Scheme will henceforth be through Aadhaar-based system only

1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതനം ഇനി മുതൽ ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്ര സർക്കാർ. വേതന വിതരണം ആധാർ അധിഷ്ഠിതമാക്കുന്നതിന് വേണ്ടി സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരുന്നത് ഡിസംബർ 31 വരെയായിരുന്നു. തൊഴിലാളികളുടെ ആധാർ നമ്പർ ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. നിലവിൽ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് പ്രകാരമാണ് കണക്ക്. ഇതിൽ 17.37 കോടി പേർ എ. ബി. പി. എസ് സംവിധാനത്തിലേക്ക് മാറി. 32 ശതമാനം പേരാണ് ഇനിയും ചെയ്യാനുണ്ട്.

കൂടുതൽ കാണുന്നതിന് --  https://youtu.be/fNtfy7VSMas?si=a3ouUpjxOwMUEC8f

2. കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം അടുക്കളത്തോട്ടം മട്ടുപ്പാവ് കൃഷി, വിദേശ പഴങ്ങളുടെ കൃഷി രീതികളും ഫാം ടൂറിസവും , നഴ്സറി നിർമ്മാണവും സസ്യപ്രജനന രീതികളും, വിവിധയിനം വിളകളുടെ സംസ്കരണവും മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണവും എന്നീ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0495-2373582എന്ന നമ്പറിൽ വിളിച്ച് ജനുവരി 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ്.

3. പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്ററിൽ നിര്‍മിച്ച 'ആരണ്യകം' ഔഷധത്തോട്ടത്തിന്‍റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. ആശുപത്രി ഹരിതവത്കരണത്തിൻ്റെ ഭാഗമായാണ് ഔഷധത്തോട്ടം നിർമ്മിച്ചത്. ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി പ്രവർത്തിച്ച സ്ഥാപനത്തിലെ ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. 55 ഓളം ഔഷധ സസ്യങ്ങളുടെ വിശദ വിവരങ്ങൾ ലഭിക്കത്തക്ക വിധം ക്യു. ആർ. കോഡ് അടങ്ങുന്ന നെയിംബോർഡുകളാണ് സസ്യങ്ങള്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിയുടെ വെർച്വൽ ലൈബ്രറിയിൽ ഔഷധത്തോട്ടത്തെ കുറിച്ചുള്ള ഡോക്യുമെന്റേഷൻ പ്രദർശനം നടത്തുകയും ചെയ്തു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള കെ.ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

4. കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 240 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. പൊൻകുന്നം മാർക്കറ്റ് കോംപ്ലക്‌സിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. 22,12,280 രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി ,ക്ഷീര സംഘങ്ങൾ വഴിയാണ് കാലിത്തിറ്റ വിതരണം നടത്തുന്നത്. പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

English Summary: Wages under the Employment Guarantee Scheme will henceforth be through Aadhaar-based system only
Published on: 11 January 2024, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now