Updated on: 29 March, 2024 2:54 PM IST
Wages under the NREGA have been increased

1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം വർധിപ്പിച്ചു. കേരളത്തിൽ 13 രൂപയാണ് വർധിപ്പിച്ചത്, ഇതോടെ കൂലി 346 രൂപയായി. ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും, പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങളിൽ സാമ്പത്തിക വർഷം പരമാവധി 100 തൊഴിൽ ഉറപ്പ് നൽകുന്നതാണ് മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 15 കോടിയോളം പേരാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം രാജ്യത്ത് തൊഴിൽ ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂലി വർധനവ് പെരുമാറ്റ ലംഘനമാണണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഗ്രാമ വികസന മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

2. ലോക ഇഡലി ദിനത്തിന് മുന്നോടിയായി കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഇഡലിമേള സംഘടിപ്പിച്ചു. വിവിധതരം ഇഡലികൾക്കൊപ്പം ജ്യൂസുകളും ലഘു ഭക്ഷണങ്ങളും വിളമ്പി. ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉത്പനങ്ങളുടെയും ഇഡലിയുടെ പോഷകഗുണത്തിന്റെ അവശ്യകതയെപ്പറ്റിയും ആരോഗ്യ ഗുണങ്ങളെപ്പറ്റിയും ജില്ലാ കളക്ടർ സംസാരിച്ചു. മത്തങ്ങാ ഇഡലി, മുരിങ്ങയില ഇഡലി, ക്യാരറ്റ് ഇഡലി, ബീറ്റ്റൂട്ട് ഇഡലി, ശംഖ്‌പുഷ്പം ഇഡലി, പാലക്ക് ഇഡലി, മില്ലറ്റ് ഇഡലി, റാഗി ഇഡലി എന്നിങ്ങനെ വിവിധതരം ഇഡലികൾ വിളമ്പി. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലെയും ജനകീയ ഹോട്ടലുകളിൽ പ്രഭാതഭക്ഷണമായി വിവിധ തരം ഇഡലി വിപണണം ചെയ്തു. ഡി.എം.സി. പ്രശാന്ത് ബാബു, എഡിഎംസി മാരായ എം.ജി സുരേഷ്, സേവിയർ, ഡി പി എം സാഹിൽ ഫെയ്സി റാവുത്തർ, മറ്റു ഡിപിഎം മാർ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ മാർ തുടങ്ങിയവർ പങ്കെടുത്തു.

3. കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 16-ാമത് തേക്കടി പുഷ്‌പമേളക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി. മാർച്ച് 27 മുതൽ മെയ് 12 വരെയാണ് പ്രദർശനം നടക്കുക. പുഷ്‌പഫല സസ്യ പ്രദർശനം, അമ്യൂസ്മെൻ്റ് പാർക്ക്, ഫോട്ടോഗ്രാഫി പ്രദർശനം ,വിവിധയിനം മത്സരങ്ങൾ,നൃത്തസന്ധ്യ, മിമിക്‌സ് പരേഡ്, ഗാനമേളകൾ, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമായി അരങ്ങേറും. രാവിലെ ഒമ്പതുമുതല്‍ രാത്രി 10 വരെയാണ് പ്രവേശന സമയം. പ്രവേശന ഫീസ് 60 രൂപ.

4. സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി 3 ജില്ലകളിൽ മഴ ലഭിച്ചു. ത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ ലഭിച്ചിട്ടുള്ളത്. രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും വിവിധ ജില്ലകളി ൽ കനത്ത ചൂടാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

English Summary: Wages under the NREGA have been increased
Published on: 29 March 2024, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now