മൃഗസംരക്ഷമേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി സംസ്ഥാനതല ആനിമൽ പ്രൊഡക്ഷൻ ടെക്നോളജി ( ആപ്ടെക് മീറ്റ്) സെമിനാർ സംഘടിപ്പിക്കുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻറെ (ഐ. വി. എ) സംസ്ഥാന സമ്മേളനമായ കൊളീഗോ- 22 നോട് അനുബന്ധിച്ച് ഈ വരുന്ന ഡിസംബർ 28 - ന് മലപ്പുറം വുഡ് ബൈൻ ഫോളിയേജ് ഹോട്ടലിൽ വച്ചാണ് സംരംഭക സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
വ്യവസായികാടിസ്ഥാനത്തിലുള്ള ക്ഷീരമേഖല, കോഴി വളർത്തൽ, പന്നിവളർത്തൽ, മാംസോത്പന്നങ്ങളുടെ സംസ്കരണം, ശീതീകരണം, സംഭരണം, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ്, ഫാം ബിസിനസ് പ്ലാനിങ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ ഈ മേഖലകളിലെ മുൻനിര സംരംഭകരും വിദഗ്ധരും സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെക്കുറിച്ചും, സംരംഭകർക്കുള്ള പിന്തുണ സംവിധാനങ്ങളെക്കുറിച്ചും സെമിനാറിൽ വിശദീകരിക്കും.
മുഖ്യപ്രഭാഷകർ:-
1.മൃഗസംരക്ഷണ സംരംഭകത്വം വികസന പദ്ധതികൾ:- ഡോ. എ. കൗശികൻ ഐ.എ.എസ് (മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ)
2.മോഡേൺ ഡയറി ഫാം ബിസിനസ്:-
ബിജു ജോസഫ് (ഡയറക്ടർ നവ്യ ഫാംസ് ആൻഡ് ബേക്കറി ചാലക്കുടി)
3.ടെക്നോളജി ഇൻ ബിസിനസ്:- ജോസഫ് സ്കറിയ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫ്രഷ് ടു ഹോം)
പൗൾട്രി സെക്ടർ:-
4.ലാഭം കൊയ്യാൻ നവീന സങ്കേതങ്ങൾ:- സുമേഷ് മുണ്ടശ്ശേരി (ഹെഡ് ഓഫ് പ്രൊഡക്ഷൻ, ഏവിയാജൻ ഇന്ത്യ)
5.മോഡേൺ പിഗ് പ്രൊഡക്ഷൻ:- ഡോ. സി.പി.ഗോപകുമാർ (മാനേജിംഗ് ഡയറക്ടർ -ഡി.എൽ. ജി. ഫാംസ് ,മൈസൂർ)
6 .പ്രോസസിങ് ആൻഡ് റെൻഡറിങ് ബിസിനസ്:- ആഗസ്റ്റിൻ ലിബിൻ പയസ് (മാനേജിംഗ് ഡയറക്ടർ- ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്റ്റ് കോഴിക്കോട് )
7.റഫ്രിജറേഷൻ ആൻഡ് കോൾഡ് സ്റ്റോറേജ്:- എം കെ മോഹനൻ (ചാർട്ടേഡ് എൻജിനീയർ & ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, റിനാക്ക്, ഇന്ത്യ)
8.നിയമങ്ങൾ, ചട്ടങ്ങൾ ,ബിസിനസ് പ്ലാനിങ് :- ഡോ.പി.വി. മോഹനൻ (ഫാം കൺസൾട്ടന്റ്)
വ്യാവസായിക അടിസ്ഥാനത്തിൽ പുതിയ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ താല്പര്യമുള്ളവർക്കും നിലവിലുള്ള സംരംഭങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപുലപെടുത്താൻ ആഗ്രഹമുള്ള സംരംഭകർക്കും പരിപാടിയിൽ പങ്കെടുക്കാം. 1500 രൂപയാണ് രജിസ്ട്രേഷൻ ഫീ.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ആയിരിക്കും അവസരം.
വിശദവിവരങ്ങൾക്ക്,ഫോൺ:
ഡോ. കൃഷ്ണേന്ദു: 94006 03393
ഡോ.റാസിം വി.പി: 70122 78165.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ ടൂറിസം മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഇന്ത്യാ ടുഡേ അവാർഡ്