ശരീരഭാരം കുറയ്ക്കുമെന്ന പ്രചരണത്തോടെ വിറ്റഴിക്കുന്ന കോഫി ഉല്‍പ്പന്നത്തിനെതിരെ അബുദാബി ആരോഗ്യ വകുപ്പ്. 'ലിഷോ സ്ലിമ്മിങ് 3 ഇന്‍ 1 ഇന്‍സ്റ്റന്റ് കോഫി'ക്കെതിരെയാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന മുന്നറിയിപ്പ്. ലിഷോ കോഫിയുടെ സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ ശരീരത്തിന് ഹാനികരമായ നിരോധിത വസ്തുക്കള്‍ കണ്ടെത്തി.
ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ലിഷോ കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിയമപ്രകാരം വില്‍ക്കാനുള്ള ലൈസന്‍സില്ല. മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.