Updated on: 1 March, 2023 4:42 PM IST
Water scarcity in 264 districts of North-eastern states in India

രാജ്യത്തെ വിവിധ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലെ വലിയ ഭാഗങ്ങളിൽ മഴക്കുറവ് അനുഭവപ്പെടുന്നു. വാസ്‌തവത്തിൽ, 2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യയിലെ 264 ജില്ലകളിൽ 85 ശതമാനത്തോളം മഴക്കുറവ് രേഖപ്പെടുത്തി, 717 ജില്ലകളിൽ 264-ലും ജനുവരി 1-നും ഫെബ്രുവരി 27-നും ഇടയിൽ ‘മഴയില്ല’ എന്ന് ഐഎംഡി(IMD)യുടെ ഓദ്യോഗിക കണക്കുകൾ പറയുന്നു.

രാജ്യത്തെ 717 ജില്ലകൾക്കായുള്ള IMD വെബ്‌സൈറ്റിൽ 2023 ജനുവരി 1നും 2023 ഫെബ്രുവരി 27നും ഇടയിലുള്ള കാലയളവിൽ ലഭ്യമായ മഴയുടെ കണക്ക് സംസ്ഥാനം തിരിച്ചു രേഖപ്പെടുത്തി, ഡാറ്റകൾ കാണിക്കുന്നതനുസരിച്ചു ഏകദേശം 243 ജില്ലകളിൽ വലിയ തോതിൽ മഴ കുറവു രേഖപ്പെടുത്തി. രാജ്യത്തെ 100 ജില്ലകളിൽ വളരെ 'കുറഞ്ഞ' മഴയാണ് ലഭിച്ചത്. ഈ കാലയളവിൽ 54 ജില്ലകളിൽ മാത്രമാണ് ‘സാധാരണ’ മഴയും 17 ജില്ലകളിൽ ‘അധിക മഴയും ലഭിച്ചത്.

പഞ്ചാബിലെ 18 ജില്ലകളിലും, ഹരിയാനയിലെ 13 ജില്ലകളിലും മഴ ‘വലിയ കുറവോടെയാണ് പെയ്യുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ വളരെ കുറച്ച് മാത്രമേ ലഭിക്കുന്നുള്ളു, ഇത് തുടരുന്നു. രാജ്യത്തിന്റെ 37% ഭാഗത്തും 'മഴയില്ല', 34% ഭാഗങ്ങിൽ മഴയുടെ കാര്യത്തിൽ 'വലിയ കുറവ്' രേഖപ്പെടുത്തിയിട്ടുണ്ട്, അത് പോലെ 14% പ്രദേശങ്ങിൽ വളരെ 'കുറവ് മഴയാണ് ലഭിച്ചത്. 8% പ്രദേശങ്ങിൽ 'സാധാരണ' രീതിയിലും മഴ ലഭിക്കുന്നു, 2% പ്രദേശങ്ങളിൽ 'അധികം' മഴ ലഭിച്ചിട്ടുണ്ട്, ചില പ്രദേശങ്ങളിൽ 5% വലിയ തോതിൽ മഴ ലഭിച്ചിട്ടുണ്ട്.

വാസ്തവത്തിൽ, ശൈത്യകാലത്ത് ഏറ്റവും മഴയുള്ള മാസമായ ഫെബ്രുവരിയിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ വളരെ കുറവാണ്. സമതലങ്ങൾ ഏറെക്കുറെ വരണ്ട നിലയിലായിരുന്നു, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ പല ഭാഗങ്ങളും പ്രായോഗികമായി 'മഴയില്ല' എന്ന് കാണാൻ സാധിച്ചതായി IMD വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് മാസവും, വടക്കൻ ഭാഗങ്ങളിൽ ചില നേരിയ പ്രവർത്തനങ്ങളോടെ കുറഞ്ഞ മഴ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തു ഇപ്പോൾ അനുഭവിക്കുന്ന വരൾച്ച പോലുള്ള സാഹചര്യം ലഘൂകരിക്കാനായി വ്യക്തമായ മാർഗ രേഖ ആവിഷ്കരിക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടതായി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കാർഷികമേഖലയ്ക്കായി പ്രത്യേക ബജറ്റ്: കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ച് കർഷക സംഘടനകൾ

English Summary: Water scarcity in 264 districts of North-eastern states in India
Published on: 01 March 2023, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now