Updated on: 7 April, 2023 3:45 PM IST
Watermelon Farming - Minister P Prasad will inaugurate; More farming news

1. സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതകൾ ഉണ്ട്, എന്നാൽ ഒരു ജില്ലകളിലും പ്രത്യേക അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വേനൽ മഴയിൽ തെക്കൻ ജില്ലകളിൽ വ്യാപക നാശ നഷ്ടമുണ്ടായി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യമബന്ധനത്തിന് തടസ്സമില്ല.

2. എന്റെ കേരളം പ്രദർശന വേദിയിൽ കാഴ്ചക്കാരെ ഏറെ ആകർഷിച്ച് പട്ടികവർഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടിൽ. മലയൻ ആദിവാസി സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിർമ്മിച്ചിരിക്കുന്ന ചുമരുകൾ ഏറെ ശ്രദ്ധേയമാണ്. മുളവീടിനുള്ളിൽ സന്ദർശകർക്കായി വന വിഭവങ്ങളുടെ പ്രദർശനവുമുണ്ട്. കാട്ടുതെള്ളി, കല്ലു വാഴ കുരു, കണ്ടൻ കൂവ, കാട്ടുകൂവ, കസ്തൂരി കൂവ, തുടങ്ങി പലതരത്തിലുള്ള വന വിഭവങ്ങൾ ഇവിടെ കാണാം. കുട്ടമ്പുഴയിലെ ആദിവാസികൾ മുള കൊണ്ട് നെയ്യ്തെടുത്ത കണ്ണാടി പായയാണ് സ്റ്റാളിന്റെ മറ്റൊരു ആകർഷണം.

3. താന്ന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചേര്‍ന്ന് നടത്തിയ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പിന് തയ്യാറായി, ഏപ്രില്‍ 13-ന് രാവിലെ കൃഷി വകുപ്പ് മന്ത്രി സ. പി പ്രസാദ് തണ്ണിമത്തന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിഭാരവാഹികളും ശ്രീരാമന്‍ചിറ പാടശേഖരത്തിലെ കര്‍ഷകരുമായ വിന്‍സെന്റ്, ബാബു വിജയകുമാര്‍, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് സെയ്ഫുള്ള മലപ്പുറം എന്നിവരാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

4. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എറണാകുളം ജില്ലാ കൃഷിവകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ പൊക്കാളി അരിയും ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്ക് , പൊക്കാളി കൃഷി രീതികൾ പരിചയപ്പെടുത്തുന്ന പൊക്കാളിപ്പാട ശേഖരം കാണാനും കാഴ്ചക്കാർ ഏറെയാണ്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, ആലുവ സീഡ് ഫാം, നേര്യമംഗലം കൃഷി ഫാം, നെട്ടൂർ ഫാം എന്നിവയുടെ ഉത്പന്നങ്ങൾ കൊണ്ടാണ് എറണാകുളം ജില്ലാ കൃഷിവകുപ്പ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.

5. പാറശാല മണ്ഡലത്തിലെ എല്ലാ സ്മാർട്ട് വില്ലേജ് ഓഫീസുകളും ഇ-ഓഫീസുകളായി. മണ്ഡലത്തിലെ പുതിയ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. അമ്പൂരി, വെള്ളറട, കൊല്ലയിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് പ്രവർത്തനമാരംഭിച്ചത്. സി.കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങുകളിൽ കെ.ആൻസലൻ എംഎൽഎ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജ് മോഹനൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എഡിഎം അനിൽ ജോസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

6. നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളായ ശരണ്യ, കെസ്റു, ജോബ്ക്ലബ്, കൈവല്യ എന്നീ പദ്ധതികളിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തിയ സ്വയം തൊഴിൽ സംരംഭകരുടെ ഉണർവ് 2023 വിഷു വിപണനമേള ഏപ്രിൽ 10 മുതൽ 13 വരെ എറണാകുളം സിവിൽ സ്റ്റേഷനിൽ താഴത്തെ നിലയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ എംപ്ലോയെൻറ് ഓഫീസർ അറിയിച്ചു.

7. സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാന്‍ ലക്ഷ്യമിടുന്ന പട്ടയം മിഷന്‍ ഏപ്രില്‍ 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടായെങ്കിലും, പല കാരണങ്ങളാല്‍ ഭൂമിക്ക് കൈവശാവകാശ രേഖകള്‍ ലഭിക്കാത്ത നിരവധിപേരുണ്ട്. ഇത് പരിഹരിക്കാന്‍ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേരും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന ശ്രദ്ധേയമായ ഇടപെടലാണ് പട്ടയം മിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

8. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവരുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച വന സൗഹൃദ സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ ആദ്യ ഘട്ടം പേരാമ്പ്രയില്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലുള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടന്ന വന സൗഹൃദ സദസില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

9. ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജമായി. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസ് എന്നിവർ സംയുക്തമായി മെഗാഫുഡ് പാർക്ക് ഏപ്രിൽ 11ന് രാവിലെ 10.30ന് ചേർത്തല പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വ്യവസായ, കയർ, നിയമ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. കാർഷിക വകുപ്പ് മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയാകും. എ.എം ആരിഫ് എം.പി, ദലീമ എം.എൽ.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

10. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഗവൺമെന്റ് ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കാബിനറ്റ് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രിയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്; നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊള്ളുന്നു . വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുക, അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക തുടങ്ങിയവ ഇതിലുൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary: Watermelon Farming - Minister P Prasad will inaugurate; More farming news
Published on: 07 April 2023, 03:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now