മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 8-ആം വാര്‍ഡില്‍ 3 ഏക്കര്‍ വിസ്തൃതിയുളള യുവ കർഷക സൂര്യകുമാരിയുടെ തോട്ടത്തിലെ തണ്ണിമത്തന്‍ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി.നിര്‍വഹിച്ചു.
പൂര്‍ണ്ണമായും ഓപ്പണ്‍ പ്രിസിഷന്‍ രീതിയില്‍ തയ്യാറാക്കിയിട്ടുളള തോട്ടത്തില്‍ അയ്യായിരം തണ്ണിമത്തന്‍ചുവടുകളുണ്ട്. ഷുഗര്‍ ക്വീന്‍ എന്ന ഹൈബ്രിഡ് വെറൈറ്റിയാണ് കൃഷി ചെയ്തത്.
വിത്തു കുത്തി 60 ആം ദിവസം ആദ്യ വിളവെടുപ്പ് നടത്താനായി. ആദ്യ ദിനം തന്നെ രണ്ട് ടണ്‍ തണ്ണിമത്തന്‍ വിളവെടുത്തു.The first harvest was done on the 60th day after sowing. Two tons of watermelon was harvested on the first day itself.
അടുത്ത രണ്ടാഴ്ചയ്ക്കുളളില്‍ ഇരുപത് ടണ്ണോളം വിളവ് കിട്ടുമെന്ന് സൂര്യകുമാരി പറയുന്നു..കരകൃഷിയായതിനാല്‍ അപ്രതീക്ഷിത മഴ കൃഷിയെ ബാധിച്ചില്ല..വിളവെടുപ്പ് ഉത്ഘാടനത്തില്‍ കെ.കെ. കുമാരൻ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ , ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ ,.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുദർശനാഭായി ടീച്ചർ, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ,
ഡി. പ്രിയേഷ് കുമാർ.എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക മാർക്കറ്റുകളിലും ഓൺലൈനിലൂടെയും വിളവെടുത്ത തണ്ണിമത്തൻ വിറ്റഴിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുട്ടമ്പുഴയിൽ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ കൂവപ്പൊടി ഉൽപാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു