വയനാട് ജില്ലയില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേ കുന്ന പ്രഖ്യാപനമാണ് പാക്കേജിലുള്ളത്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതോടെ വയനാടിന് ഉണര്‍വാകും.
പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കു കയാണ് ലക്ഷ്യം. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പി കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് ഇരുപത് ശതമാനമായെങ്കിലും ഉയര്‍ത്താനുളള പദ്ധതികളാണ് തയ്യാറാക്കുന്നത്. വയനാട്ടിലെ കാപ്പിപ്പൊടി ''വയനാട് കാപ്പി'' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കല്‍പ്പറ്റയില്‍ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. 2019 ല്‍ തറക്കല്ലിട്ട പാര്‍ക്കിന്റെ ഡി.പി.ആര്‍ തയ്യാറായിട്ടുണ്ട്. 2022 ല്‍ കിന്‍ഫ്രയില്‍ കോഫി പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിന് പാര്‍ക്ക് പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കില്ല. വയനാട് ബ്രാന്‍ഡ് കാപ്പിപ്പൊടി ഉല്‍പ്പാദനം ഉടന്‍ തുടങ്ങും. നിര്‍ദ്ദിഷ്ട ഗുണനിലവാരത്തിലുള്ള കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ നല്‍കിയാണ് ശേഖരിക്കുക നിലവിലുള്ള കമ്പോള വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്ന വിലയാണിത്.
കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ ബ്രഹ്മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്ലാന്റില്‍ ഉല്‍പ്പാദനം തുടങ്ങും.. വയനാട് കാപ്പിയുടെ വിപണനത്തിനായി അടിയന്തരമായി 500 ഓഫീസ് വെന്‍ഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുടങ്ങും. ഇതിനായി 20 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ 500 സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വയനാട് കാപ്പിയുടെ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. ജില്ലയില്‍ 65000 ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷിയുള്ളത്. പകുതിയിലധികവും 50 വര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടങ്ങളാണ്. പുതുകൃഷിയിറക്കു കയും ശാസ്ത്രീയ കൃഷി രീതികളിലൂടെ ഉല്‍പ്പാദനക്ഷമത ഗണ്യമായി ഉയര്‍ത്തുന്നതിന് റീ-പ്ലാന്റിംഗിന് നടത്തുന്നതിനായി പലിശ സബ്‌സിഡിയോടുകൂടിയ വായ്പാ പദ്ധതിയും നടപ്പാക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്
കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കുന്നുകളില്‍ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാന്‍ഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങള്‍ നടുന്നതിനും പദ്ധതി ആവിഷ്‌കരിക്കും. അഞ്ചു വര്‍ഷംകൊണ്ട് ഓരോ പ്രദേശത്തെയും കാര്‍ബണ്‍ മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രലൈസ് ചെയ്യുന്നതി നായി 6500 ഹെക്ടര്‍ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും. ഇതിനായി മീനങ്ങാടി മാതൃകയില്‍ ട്രീ ബാങ്കിംഗ് നടപ്പിലാക്കും.മരംവച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയില്‍ ആന്വിറ്റി വായ്പയായി മരം ഒന്നിന് 50 രൂപ വീതം നല്‍കുന്നതാണ് പദ്ധതി.
ഇതര കാര്‍ഷിക വിളകള്‍ക്കും പ്രോത്സാഹനം
വയനാട്ടിലെ രണ്ടാമത്തെ പ്രധാന വിളയായ കുരുമുളകിന്റെ പുനരുദ്ധാര ണത്തിനു പ്രത്യേക കാര്‍ഷിക പദ്ധതി രൂപം നല്‍കും. പ്രതിവര്‍ഷം 10 കോടി രൂപ വീതം 50 കോടി രൂപ ഇതിനായി ചെലവഴിക്കും. തേയിലയടക്കമുള്ള പ്ലാന്റേഷനുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്കു വിഘ്‌നം വരാത്ത രീതിയില്‍ മറ്റു ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിന് അനുവാദം നല്‍കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, നികുതിയിളവുകള്‍ അനുവദിക്കുക, പ്ലാന്റേഷന്‍ മേഖലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് പാക്കേജിലെ പ്രധാനകാര്യങ്ങള്‍. ശീതകാല പച്ചക്കറി കൃഷിക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. വയനാടിനെ പൂകൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കള്‍ച്ചറര്‍ സോണായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൂകൃഷി സംഘടിപ്പിക്കും. അമ്മായിപ്പാലത്ത് ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റില്‍ പാക്ക്ഹൗസ് സ്ഥാപിക്കും. കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രത്തിലെ പുഷ്പപ്രദര്‍ശനം സംസ്ഥാനതല ഉത്സവമാക്കും.
ചക്ക പോലുള്ള മറ്റു കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതിയുണ്ടാക്കും. ചക്കയുടെ പ്രാഥമിക സംസ്‌കരണം വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ നടത്തി കുരുവും പഴവും കോഫി പാര്‍ക്കില്‍ എത്തിച്ച് അവിടെ ആധുനിക യന്ത്രസംവിധാന സഹായത്തോടെ ഉല്‍പ്പന്നങ്ങളായി മാറ്റും. ഭൗമസൂചിക ലഭിച്ചിട്ടുള്ള സുഗന്ധ നെല്‍കൃഷി പോലുള്ള നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. വയനാട്ടിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ബത്തേരി ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിളവെടുപ്പാനന്തര സംസ്‌കരണത്തിനു ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി വയനാട് ഓര്‍ഗാനിക് എന്ന ലേബലില്‍ വിപണനം ചെയ്യും.
മൃഗസംരക്ഷണം
പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല കേന്ദ്രം വിപുലീകരിക്കും. മൃഗപരിപാലന മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.
പശു, ആട്, കോഴി എന്നിവയുടെ കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികളില്‍ കൂടുതല്‍ തുക വകയിരുത്തല്‍ ഉറപ്പുവരുത്തും.