ജൈവ ജില്ലയാകാനൊരുങ്ങുകയാണ് വയനാട് . നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്ന ജൈവ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ കൃഷി വകുപ്പ് നേരിട്ട് കര്‍ഷകര്‍ക്ക് ജൈവ സര്‍ട്ടിഫിക്കറ്റ് നേടികൊടുക്കാന്‍ നടപടി ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പരമ്പരാഗത കൃഷി വികാസ് യോജന (പി.കെ.വി.വൈ.)പദ്ധതി പ്രകാരം അനുവദിച്ച തുക ഉപയോഗിച്ചാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ 500 ക്ലസ്റ്ററുകള്‍ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. വയനാട് ജില്ലയില്‍ 40 ക്ലസ്റ്ററുകളിലായി ഏകദേശം രണ്ടായിരത്തോളം കര്‍ഷകര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് പി.ജി.എസ്. ഓര്‍ഗാനിക് (പാര്‍ട്ടിസിപേറ്ററി ഗ്യാരണ്ടി സിസ്റ്റം ) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ക്ലസ്റ്ററിലെയും എല്‍.ആര്‍.പി. (ലീഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ) മാര്‍ക്ക് മൂന്ന് ബ്ലോക്കുകളില്‍ പരിശീലനം നല്‍കി. മാനന്തവാടിയില്‍ നടന്ന പരിശീലനം മാനന്തവാടി കൃഷി ഓഫീസര്‍ വിനോയി നിര്‍വ്വഹിച്ചു.
English Summary: Wayanad to become organic district
Published on: 06 December 2019, 01:06 IST