തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് തമിഴ്നാട്ടിൽ മഴക്ക് കാരണം. ഇതിൻറെ ഭാഗമായി കേരളത്തിലും മഴ പ്രതീക്ഷിക്കാം.
ശക്തമായ മഴ കേരളത്തിൽ ലഭിച്ചില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ഉണ്ടായേക്കാം എന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ പറയുന്നു.തമിഴ്നാട്ടിൽ കനത്തമഴയെത്തുടർന്ന് ചെന്നൈ നഗരം വീണ്ടും വെള്ളക്കെട്ടിലായി. ഏതാനും മണിക്കൂറിനകംതന്നെ കനത്തമഴ നഗരത്തെ വെള്ളത്തിൽ മുക്കി.മണിക്കൂറുകൾക്കകം തന്നെ നഗരത്തിൽ 13 സെൻറീമീറ്റർ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാകേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി.
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും ജാഗ്രത നിർദേശങ്ങൾ പാലിക്കുക. കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ് സ്ഥിതിയാണ് നിലവിൽ ചെന്നൈയിൽ.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.