Updated on: 15 March, 2022 6:23 AM IST
ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാദ്ധ്യത

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകയിരിക്കുന്നത്.

ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.നാളെ തൊട്ട് നിലവിൽ അന്തരീക്ഷ സ്ഥിതിയിൽ മാറ്റം ഉണ്ടാകും. നിലവിലെ താപനില കുറയുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ മാത്രമല്ല ചൂടിന്റെ കാഠിന്യത്തിൽ വലയുകയാണ് മലയാളികൾ ഏറെയുള്ള യു എ ഇ യും. ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ് ഷാർജ തുടങ്ങിയ എമിറേറ്റുകളിലും ചൂടു കൂടിയ അന്തരീക്ഷ സ്ഥിതിയാണ് നിലവിലുള്ളത്.

കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

English Summary: weather news 15/03/2022
Published on: 15 March 2022, 06:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now