Updated on: 18 January, 2022 7:13 AM IST

അടുത്ത വാരം പൊതുവെ കേരളത്തിൽ തെളിഞ്ഞ അന്തരീക്ഷസ്ഥിതി ആയിരിക്കും. എന്നാൽ പകൽ ചൂട് ഏറി നിൽക്കാനും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഗോളതലത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് ടോഗോ സമുദ്രത്തിലെ അഗ്നിപർവ്വത സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് കൂറ്റൻ സുനാമിത്തിരകൾ കടലിൽ ഉണ്ടായി. ടോംഗയിലെ ഏറ്റവും വലിയ ദ്വീപായ ടൊഗാറ്റോപൂവിയിലാണ് അഗ്നിപർവ്വത സ്ഫോടനം ഉണ്ടായത്. ഇതിനെ തുടർന്ന് ചാരവും, പുകയും വാതകങ്ങളും ആകാശത്തേക്ക് ഉയർന്നു. അഗ്നിപർവ്വത സ്ഫോടനം തുടർന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരം, ന്യൂസിലാൻഡ്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഓസ്ട്രേലിയയിലെ ടാസ്മാനിയ എന്നിവിടങ്ങളിൽ സുനാമി ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടോഗോയിൽ ശക്തമായ കാറ്റും മഴയും പ്രളയവും ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ. ഈ അഗ്നിപർവ്വത സ്ഫോടനം ഇന്ത്യൻ മഹാസമുദ്രത്തെ ബാധിക്കില്ല.
Next week will be generally clear in Kerala. However, the meteorological department said that it was likely to be hot during the day and it was likely to rain in isolated places

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി* എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 17/1/22
Published on: 17 January 2022, 06:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now