Updated on: 18 January, 2022 6:05 AM IST

യു എ ഇയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.

രാജ്യത്ത് ഇന്ന് ആകാശം പൊതുവേ മേഘാവൃതമായി കാണപ്പെടും. തെക്ക് പടിഞ്ഞാറ് രൂപംകൊണ്ട ഉപരിതല ന്യൂനമർദ്ദം ആണ് രാജ്യത്ത് ലഭിച്ച ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ച മുതലുള്ള മഴയുടെ അളവ് കണക്കിലെടുത്താൽ മൂന്നുദിവസംകൊണ്ട് ലഭിച്ചത് യുഎഇയിൽ 18 മാസം കൊണ്ട് ലഭിക്കുന്ന മഴയാണ്.

അസ്ഥിര കാലാവസ്ഥ ആയതുകൊണ്ട് താഴ്വാരങ്ങൾ, പർവ്വത പ്രദേശങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നതിൽ അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴ, മഞ്ഞ് കാറ്റ് തുടങ്ങിയവയാൽ അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് റോഡുകളിലെ വേഗപരിധി 80 കിലോമീറ്ററായി കുറയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ വരെ മഴ നീണ്ടു നിൽക്കുന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിരിക്കണം. ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക. റോഡിൽ ഉള്ള ഡിസ്പ്ലേ ബോർഡിലും സമൂഹമാധ്യമങ്ങളിലും മുന്നറിയിപ്പു നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുബായ് വടക്കൻ എമിറേറ്റുകളിൽ മഴ നാളെ ശക്തമായിരിക്കും. അബുദാബി, അൽഐൻ തുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പരിസരപ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്. ദുബായ് എക്സ്പോ വേദിയിലും വെള്ളക്കെട്ട് രൂക്ഷം.

Heavy rain is expected in the UAE today and tomorrow. People should strictly follow the guidelines issued by the Meteorological Department.

കാലാവസ്ഥ മോശമായി തുടരുന്നതുകൊണ്ട് ആറടി വരെ ഉയരത്തിൽ തിരമാലകൾ അടിക്കാനും സാധ്യതയുണ്ട്. രാജ്യത്ത് നിലവിൽ എല്ലായിടങ്ങളിലും എല്ലാ മഞ്ഞ അലർട്ടും കനത്ത മഴ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും ഗവൺമെൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: weather news 18/1/22
Published on: 18 January 2022, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now