Updated on: 19 January, 2022 7:14 AM IST
ഗൾഫ് രാജ്യങ്ങളിൽ മഴ ശക്തം
യുഎഇയിൽ ഇന്നും മഴ തുടരും. രാജ്യത്ത് പൊതുവേ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഷാർജയിൽ ഇന്ന് ശക്തമായ മഴ ഉണ്ടായിരിക്കും.

ദുബായിൽ ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷം സ്ഥിതിക്ക് സാധ്യതയുണ്ട്. മഴയും മഞ്ഞും കാരണം ഗതാഗത തടസങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഗതാഗതവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

It will continue to rain in the UAE today. The Met Office said that the weather in the country will be cloudy in general.

വാഹനത്തിൻറെ സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി വേണം വാഹനം ഓടിക്കുവാൻ. സുരക്ഷിത അകലം പാലിക്കുവാനും വേഗം കുറച്ചു പോകുവാനും ഗതാഗത വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് രൂപപ്പെടുന്ന അതിനാൽ ഫോഗ് ലൈറ്റ് ഉപയോഗിക്കണം. മഴ സാധ്യത നിലനിൽക്കുന്നതിനാൽ ലൈനുകളിൽ വാഹനം നിർത്തരുത്.കടലിലും തീരപ്രദേശങ്ങളിലും മഴ ലഭിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പർ 999. രണ്ടാഴ്ച മുൻപ് രൂപപ്പെട്ട വെള്ളക്കെട്ട് ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 19/1/22
Published on: 19 January 2022, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now