അറബികടലിലെ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്തെ പുതിയ ഭീഷണിയോ ?
അറബികടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി ( Well Marked Low pressure ) സ്ഥിതി ചെയ്യുന്നു. ന്യൂനമർദ്ദത്തോട് അനുബന്ധിച്ചുള്ള ചക്രവാതചുഴിയോടൊപ്പം മധ്യ കിഴക്കൻ അറബികടൽ മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു.
ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി (Cyclonic Circulation) സ്ഥിതി ചെയ്യുന്നു.
അറബികടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവിൽ ഭീഷണിയില്ല.
അറബികടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി ( Well Marked Low pressure ) സ്ഥിതി ചെയ്യുന്നു. ന്യൂനമർദ്ദത്തോട് അനുബന്ധിച്ചുള്ള ചക്രവാതചുഴിയോടൊപ്പം മധ്യ കിഴക്കൻ അറബികടൽ മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു.ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി (Cyclonic Circulation) സ്ഥിതി ചെയ്യുന്നു. അറബികടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവിൽ ഭീഷണിയില്ല.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു
22-11-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
23-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
24-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
22-11-2021: മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട്‌ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....