Updated on: 29 March, 2022 6:15 AM IST
വേനൽ മഴ ശക്തമാകും

കേരളത്തിൽ അടുത്ത ദിവസവും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റിന്റെ ഗതി മാറ്റവും, അറബിക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴിയുടെ ഫലമായും ആണ് കേരളത്തിൽ നിലവിൽ മഴ ലഭ്യമാകുന്നത്. 

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിൽ 30 ശതമാനം അധികം മഴ നിലവിൽ ലഭ്യമായിട്ടുണ്ട്.വൈകുന്നേര സമയങ്ങളിൽ ആണ് മഴയുടെ തോത് ഉയരുവാൻ സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ മധ്യകേരളത്തിലും, തെക്കൻ ജില്ലകളിലും നല്ല രീതിയിൽ മഴ ലഭിച്ചിരുന്നു. 

The Central Meteorological Department has forecast thundershowers in Kerala for the next few days as well. Kerala currently receives rainfall due to changes in the direction of the eastern winds and cyclones in the Arabian Sea.

ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും പച്ച അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴിച്ചുള്ള ജില്ലകളിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഒഴിച്ചും മഴ നല്ല രീതിയിൽ ലഭ്യമാകും. നിലവിൽ ലഭ്യമാകുന്ന മഴയുടെ അളവ് 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലി മീറ്റർ വരെയാണ്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fishermen Caution)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം,മലപ്പുറം,വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 29/03/2021
Published on: 29 March 2022, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now