Updated on: 3 March, 2022 6:17 AM IST
കേരളത്തിൽ മാർച്ച്‌ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത.തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി ( Depression ) മാറി തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കേരളത്തിൽ മാർച്ച്‌ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fisherman vigilance instruction)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

03-03-2022: തെക്ക് പടിഞ്ഞാറൻ ബംഗാള് ഉള്ക്കടൽ അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള് ഉള്ക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 45 -55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

04-03-2022: മധ്യ പടിഞ്ഞാറൻ ബംഗാള് ഉള്ക്കടൽ അതിനോട്‌ ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാള് ഉള്ക്കടൽ, വടക്ക് തമിഴ്‌നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 45-55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

The low pressure area in the central part of the Bay of Bengal is expected to intensify over the next 24 hours and move west-northwest towards the Sri Lankan coast

05-03-2022: മധ്യ പടിഞ്ഞാറൻ ബംഗാള് ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടൽ, വടക്ക് തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06-03-2022: മധ്യ പടിഞ്ഞാറൻ ബംഗാള് ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടൽ, വടക്ക് തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

English Summary: weather news 3/1/2022 (1)
Published on: 03 March 2022, 06:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now