Updated on: 6 January, 2022 6:21 AM IST
റെക്കോർഡ് മഴ പെയ്തൊഴിഞ്ഞ വർഷമായിരുന്നു 2021

2021 കേരള മണ്ണിന് സമ്മാനിച്ചത് കനത്തമഴയും, ഉരുൾപൊട്ടലും, കണ്ണീർ കാഴ്ചകളുമാണ്. ഒക്ടോബറിൽ തുടങ്ങി ഡിസംബർ പകുതിവരെ വടക്കു പടിഞ്ഞാറൻ മൺസൂൺ ഫലമായി സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് മുൻവർഷത്തേക്കാൾ കൂടുതലാണ്.

 ചുരുക്കം പറഞ്ഞാൽ റെക്കോർഡ് മഴ പെയ്തൊഴിഞ്ഞ വർഷമായിരുന്നു 2021. കൃത്യമായി പറഞ്ഞാൽ 1026.3 മില്ലിമീറ്റർ മഴ സംസ്ഥാനത്ത് ലഭിച്ചു.1901 മുതലുള്ള കണക്കുകൾ നോക്കുമ്പോൾ തുലാവർഷം 1000 മില്ലിമീറ്റർ പിന്നിടുന്നത് ഇതാദ്യമായാണ്. കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലും ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ആണ്.

 പത്തനംതിട്ട ജില്ലയിൽ 1695.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ വയനാട് ജില്ലയിൽ 569.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞവർഷം എല്ലാ ജില്ലകളും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബറിലും നവംബറിലും ലഭിച്ച മഴയുടെ കണക്കുകൾ 121 വർഷത്തിനിടയിൽ ഉള്ള സർവ്വകാല റെക്കോഡാണ്. ഇതുകൂടാതെ സംസ്ഥാനത്ത് നാശംവിതച്ച് പല ന്യൂനമർദ്ദകളും ചുഴലിക്കാറ്റും കടന്നുപോയി. ഏറ്റവും കൂടുതൽ നാശത്തിന് ഇടയാക്കിയ ചുഴലിക്കാറ്റാണ് ജവാദ്, ഷഹീദ് തുടങ്ങിയവ.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The year 2021 was the year with record rainfall. To be precise, the state received 1026.3 mm of rainfall. This is the first time since 1901 that the Libra year has exceeded 1000 mm.

പ്രത്യേക ജാഗ്രത നിർദ്ദേശം

 06-01-2022  : ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.

English Summary: weather news 6/1/2021
Published on: 06 January 2022, 06:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now