കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിച്ചേക്കാം.
മഴയുടെ തീവ്രത 64.4 മില്ലിമീറ്റർ വരെ ആകാം. കേരളത്തിലെ നിലവിലെ അന്തരീക്ഷസ്ഥിതി അനുസരിച്ച് ഫെബ്രുവരി അവസാനം വരെ മഴ ഒറ്റപ്പെട്ട ഇടങ്ങളിൽ ലഭിച്ചേക്കാം. കിഴക്കൻ കാറ്റിൻറെ സാന്നിധ്യമാണ് കേരളത്തിൽ മഴക്ക് കാരണമാകുന്നത്. ഉത്തരേന്ത്യയിൽ ശൈത്യ കാലാവസ്ഥ തുടരുന്നു. ഈ കൊല്ലം ഡൽഹിയിൽ കഴിഞ്ഞവർഷത്തേക്കാൾ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. ഇതുകൂടാതെ ഖത്തറിലും ശൈത്യം കൂടുമെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts are likely to receive light rainfall today and tomorrow.
വരുംദിവസങ്ങളിൽ ശീതക്കാറ്റ് ശക്തമാക്കുമെന്നും, സമുദ്രനിരപ്പ് ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നാളെ സമുദ്രനിരപ്പ് ഉയരുമെന്ന റിപ്പോർട്ട് ഉള്ളതിനാൽ ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.