കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും ( ഒക്ടോബർ 30 മുതൽ നവംബർ 11 വരെ ) കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യത പ്രവചിക്കുന്നു.
രണ്ടാഴ്ചയിലും മധ്യ തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തെ അപേക്ഷിച്ചു കൂടുതൽ മഴ സാധ്യത
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
31-10-2021 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലെർട്ടിന് സമാനമായ മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ അതിനനുസരിച്ചുള്ള മുൻകരുതലുകൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.