ഇന്ന് (മെയ് 12) മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 135 കിലോമീറ്റർ വരെ വേഗതയിലും, തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലും, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 130 കിലോമീറ്റർ വരെ വേഗതയിലും വൈകിട്ടോടെ മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 145 കിലോമീറ്റർ വരെ വേഗതയിലും, ആൻഡമാൻ കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും അറിയിപ്പുണ്ട്.
മെയ് 13ന് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 155 കിലോമീറ്റർ വരെ വേഗതയിലും, വൈകിട്ടോടെ മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 165 കിലോമീറ്റർ വരെ വേഗതയിലും, വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ രാവിലെ മുതൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെ വേഗതയിലും, വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ രാവിലെ മുതൽ രാത്രി വരെ മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 155 കിലോമീറ്റർ വരെ വേഗതയിലും, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
മെയ് 14ന് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെ വേഗതയിലും, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉച്ചയ്ക്ക് മുൻപ് മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെ വേഗതയിലും, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.