Updated on: 22 August, 2022 6:20 AM IST
Weather Report Monday August 22, 2022

ഒരു ഇടവേളക്ക് ശേഷം കേരളത്തിൽ ഇന്നലെ അങ്ങിങ്ങായി മഴ ലഭിച്ചു. വ്യാപകമായതോ തുടർച്ചയായോ ഉള്ള മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും എല്ലാ ജില്ലകളിലും അങ്ങിങ്ങായി മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം രാത്രി പുലർച്ചെ സമയങ്ങളിൽ ആണ് കൂടുതൽ മഴയ്ക്ക് സാധ്യത.  ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴയ്ക്ക്  സാധ്യതയുണ്ട്.  ഏതാനും ഇടങ്ങളിൽ അൽപ്പം ശക്തമായ മഴയും പ്രതീക്ഷിക്കാം. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം. പ്രത്യേകിച്ച് കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം കൂടുതൽ മഴ സാധ്യത ഉണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ തെളിഞ്ഞ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി അടുത്ത ദിവസങ്ങളിൽ ആകാശം കൂടുതൽ  മേഘാവൃതമായിരിക്കും. ചൂടിന്റെ കാഠിന്യം അൽപ്പം കുറയുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദങ്ങൾ രൂപപ്പെട്ടിരുന്നെങ്കിലും അറബികടലിന്റെ തെക്ക് കിഴക്കൻ മേഖലയിൽ നിലനിന്നിരുന്ന അതിമർദ്ദ മേഖല കേരളത്തിലേക്കുള്ള പടിഞ്ഞാറാൻ കാറ്റിനെ തടഞ്ഞു നിർത്തിയിരുന്നതാണ് കേരളത്തിൽ മഴയെ ദുർബലമാക്കിയത്. നിലവിൽ ഈ അതിമർദ്ദ മേഖല നീങ്ങി പോയതാണ് കേരളത്തിൽ സാധാരണ മഴയ്ക്ക് കാരണമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മണ്‍സൂണ്‍ കാലം കര്‍ഷകര്‍ക്കൊപ്പം -കൃഷി ജാഗരണും ഹലോ ആപ്പും കൈകോര്‍ക്കുന്നു

എന്നാൽ ബംഗാൾ കടലിൽ നിലവിൽ ന്യുനമർദ്ദം ഇല്ലാത്തതിനാൽ കേരളത്തിൽ തുടർച്ചയായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകാൻ ഇടയില്ല. എന്നാൽ കരയിൽ ജാർഖണ്ഡ് ഛത്തീസ്‌ഗാർഹ് ഉത്തർപ്രദേശ് മദ്യപ്രദേശ് സംസ്ഥാങ്ങൾക്ക് മുകളിലായി നിലനിൽക്കുന്ന ന്യുനമർദ്ദത്തിന്റെ സ്വാധീനം പല സമയങ്ങളിലായി കേരളത്തിന് മുകളിലൂടെ ഉള്ള ഈർപ്പ പ്രവാഹം വർദ്ധിപ്പിക്കുന്നത് മഴയ്ക്ക് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: മണ്‍സൂണ്‍: രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ 31 % അധിക മഴ കിട്ടി.

MJO സാന്നിധ്യം ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ കേരളത്തിൽ മഴ വർദ്ധിക്കാൻ കാരണമാകും. സെപ്റ്റംബർ പകുതിയോടെ കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും.

English Summary: Weather Report Monday August 22, 2022
Published on: 21 August 2022, 11:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now