ആഗസ്റ്റ് 29, 30 തിയതികളിൽ ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓഗസ്റ്റ് 29 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
The Central Meteorological Department has informed that rain with thunder and lightning is likely at isolated places in Kerala till August 29, 2023.