Updated on: 7 August, 2022 6:05 AM IST
Weather Report Sunday August 7, 2022

സംസ്ഥാനത്ത് ഇന്ന് മുതല്‍ (ആഗസ്റ്റ് 7) ഒന്‍പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.  മണ്‍സൂണ്‍ പാത്തി  അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കേ ഇന്ത്യയ്ക്ക് മുകളിലായി ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ മഴക്കാല രോഗങ്ങൾ - ഓൺലൈൻ ക്ലാസ്

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടവിട്ട സമയങ്ങളിൽ ഉള്ള മഴ സാഹചര്യം തുടരും. കണ്ണൂർ കാസറഗോഡ് വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ചില മേഖലകളിലും നിലവിലെ മഴ സാഹചര്യം ഏറിയും കുറഞ്ഞും തുടരും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

ഇന്ന് മുതൽ മറ്റന്നാൾ വരെ മധ്യ തെക്കൻ ജില്ലകളിലും മഴയിൽ അൽപ്പം വർദ്ധനവ് ഉണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കും.കേരളത്തിൽ പൊതുവിൽ കിഴക്കൻ മേഖലകളിൽ ഇടവിട്ട് മഴ ശക്തമാകും.എന്നിരുന്നാലും തീവ്രമഴ അടക്കം അസാധാരണമായ /അപകടകരമായ കാലാവസ്ഥ സാഹചര്യങ്ങൾക്ക് സാധ്യത ഇല്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

അതേ സമയം ബംഗാൾ ഉൾകടലിൽ അടുത്ത ദിവസങ്ങളിലായി ന്യുനമർദ്ധം രൂപം കൊള്ളും. ഇത് കേരളത്തിൽ അതിശക്തമായതോ തീവ്രമായതോ ആയ മഴയ്ക്കുള്ള സാഹചര്യം ഉണ്ടാക്കില്ല എന്നാണ് നിലവിലെ വിലയിരുത്തൽ. എങ്കിലും മലബാർ മേഖലയിലും കിഴക്കൻ മേഖലകളിലും ഭേദപ്പെട്ട മഴ 8 9 തിയതികളിൽ ലഭിച്ചേക്കാം. 

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും കര്‍ണാടക തീരങ്ങളില്‍ ആഗസ്റ്റ് എട്ട് , ഒമ്പത് തീയതികളിലും മുന്നറിയിപ്പുള്ള മറ്റ് സ്ഥലങ്ങളില്‍ ഈ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

English Summary: Weather Report Sunday August 7, 2022
Published on: 07 August 2022, 05:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now