കേരളത്തിൻറെയും തമിഴ് നാടിൻറെയും ഹൈറേഞ്ച് മേഖലകളിലേക്ക് വിനോദ്ധസഞ്ചാര യാത്രകൾ പോകുന്നവർ ജാഗ്രത പാലിക്കുക.
ഇന്ന് ഉച്ചക്ക് ശേഷം ഉള്ള സമയം കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴ ഉണ്ടാകാൻ സാധ്യത. ഇതിന്റെ ഫലമായി കിഴക്കൻ മലയോര മേഖലകളിൽ പെട്ടന്നുള്ള മലവെള്ളപ്പാച്ചിലുകൾ ഉണ്ടായേക്കാം. നാളെ ഉച്ചക്ക് ശേഷം വെള്ളച്ചാട്ടങ്ങളിലും അരുവികളിലും മറ്റു നീർച്ചാലുകളിലും ഇറങ്ങുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങൾ
വയനാട് പാലക്കാട് ഇടുക്കി ജില്ലകളിലും തിരുവനന്തപുരം പത്തനംതിട്ട കൊല്ലം കോട്ടയം എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ആണ് മഴ പ്രതീക്ഷിക്കുന്നത്. ഈ മഴ കേരളത്തിൽ വ്യാപകമായി ലഭിക്കില്ല. കേരളത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ/തീരദേശ മേഖലകളിൽ പൊതുവിൽ സാധാരണ കാലാവസ്ഥ അനുഭവപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് അടുക്കളത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേരളത്തിന്റെ കിഴക്കൻ മേഖലകൾ കൂടാതെ തമിഴ്നാട്ടിൽ നാളെ ഉച്ചക്ക് ശേഷവും രാത്രിയിലുമായി വ്യാപകമായി ഇടിയോടു കൂടിയ ശക്തമായ മഴ ഉണ്ടാകും. ഊട്ടി കോയമ്പത്തൂർ പൊള്ളാച്ചി വാൽപ്പാറ പഴനി കൊടൈക്കനാൽ മധുര സേലം തിരുപ്പൂർ രാമനാതപുരം ഈരോട് തഞ്ചവൂർ തിരുനെൽവേലി കന്യാകുമാരി തുടങ്ങിയ ഇടങ്ങളിലെല്ലാം ശക്തമായ മഴ നാളെ വൈകീട്ടും രാത്രിയിലുമായുള്ള സമയം പ്രതീക്ഷിക്കുന്നു. ഈ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ഉച്ചക്ക് ശേഷം ഇടിയും മഴയും കരുതുക.
കിഴക്കൻ മേഖലകളിലും തമിഴ്നാട്ടിലും ഉണ്ടാകുന്ന മഴ മൂലം കേരളത്തിൽ നാളെ ഉച്ചക്ക് ശേഷം ഉള്ള സമയവും മറ്റന്നാൾ പകൽ നേരവും ആകാശം മേഘാവൃതമായിരിക്കും.