ജൂൺ 12 വരെ കേരളത്തിൽ മഴ സജീവമാകും. അറബിക്കടലിൽ നിന്ന് വീശുന്ന കാലവർഷക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷം പൊതുവെ മേഘാവൃതമായി കാണുവാനാണ് സാധ്യത. കർണാടക സംസ്ഥാനത്ത് നിന്ന് പുരോഗമിക്കുന്ന കാലവർഷം വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ഇത്തവണ നൽകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
10/06/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : World Ocean Day 2022: സമുദ്രങ്ങൾ ചവറ്റുകുട്ടകളായി മാറുമ്പോൾ നഷ്ടം ആർക്ക്?
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ : ഇനി കടൽ പ്ലാസ്റ്റിക് വിമുക്തം: ശുചിത്വസാഗരം പദ്ധതി 21 ഹാർബറുകളിലേക്ക് വ്യാപിപ്പിക്കുന്നു
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ സാധാരണ മഴ സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ : കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )