സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
ശനിയാഴ്ച (മെയ് ആറ്)-യോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് ഏഴിന് അത് ന്യൂനമർദ്ദമായും മെയ് എട്ടിന് തീവ്ര ന്യൂനമർദ്ദമായും മാറി, തുടർന്ന് വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കവുങ്ങ്, ജാതി, കശുമാവ് തുടങ്ങിയവയ്ക്ക് നൽകേണ്ട വളങ്ങൾ
ശക്തമായ കാറ്റും മോശം കാലാവസ്ഥയും : കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ശനിയാഴ്ച (മെയ് ആറ്) തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിന്റെ തെക്കൻ ഭാഗങ്ങളിലും ഞായറാഴ്ച (മെയ് ഏഴ്) തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ഈ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.