കേരളത്തിൽ ഇന്ന് പൊതുവിൽ മൂടികെട്ടിയ കാലാവസ്ഥയും ഇടക്ക് മഴയും ആയിരിക്കും. വടക്കൻ ജില്ലകളിൽ മഴയുടെ തോത് കൂടുതൽ ആയിരിക്കും. കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിൽ മിതമായ തോതിൽ ഉള്ള മഴ ഇടവിട്ട സമയങ്ങളിൽ സാധ്യത ഉണ്ട്. ചിലയിടങ്ങളിൽ കനത്ത മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിളുടെ കിഴക്കൻ മേഖലകളിൽ മഴയുടെ തോത് കൂടുതൽ ആയിരിക്കും.
ഓണവയുമായി ബന്ധപെട്ടുള്ള എല്ലാ പരിപാടികളും ഇടക്ക് വരുന്ന മഴയെ മുൻകൂട്ടി കണ്ടുകൊണ്ട് ചെയ്യുക
കിഴക്കൻ മേഖലകളിൽ ജാഗ്രത പാലിക്കുക
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ സാധ്യത ഉള്ളതിനാൽ ഈ മേഖലകളിൽ ജാഗ്രത പാലിക്കുക
ഹൈറേഞ്ച് മേഖലകളിലേക്ക് കുടുംബത്തോടൊപ്പമുള്ള വിനോദ സഞ്ചാര യാത്രകൾ ഒഴിവാക്കുക
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്തംബര്‍ എട്ടുവരെ മത്സ്യബന്ധനം പാടില്ല
കേരള തീരങ്ങളില്‍ സെപ്തംബര്‍ എട്ടുവരെയും ലക്ഷദ്വീപ് തീരങ്ങളില്‍ മുതല്‍ സെപ്തംബര്‍ ഒമ്പതുവരെയും കര്‍ണാടക തീരങ്ങളില്‍ സെപ്തംബര്‍ എട്ട്, ഒമ്പത് തീയതികളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ സെപ്തംബര്‍ എട്ടുവരെയും ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്തംബര്‍ ഒമ്പതുവരെയും കര്‍ണാടക തീരങ്ങളില്‍ സെപ്തംബര്‍ എട്ട്, ഒമ്പത് തീയതികളിലും മത്സ്യബന്ധനം പാടില്ല.
സെപ്തംബര്‍ ഒമ്പത് വരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ഇന്ന് മുതല്‍ സെപ്തംബര്‍ ഏഴുവരെ കേരളം തീരം അതിനോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍ അറബി കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം
സെപ്തംബര്‍ എട്ടിന് കേരളം-കര്‍ണാടകം തീരം അതിനോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍ -മധ്യ കിഴക്കന്‍ അറബി കടല്‍ ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. സെപ്തംബര്‍ ഒമ്പതിന് കര്‍ണാടകം തീരം അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബി കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.