Updated on: 2 August, 2022 6:31 AM IST
Weather Report Monday August 2 2022

ഏത് സമയവും കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കാം. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാത ചുഴി നിലവിൽ ആന്ധമാൻ നിക്കോമ്പാർ ദ്വീപ സമൂഹത്തിൽ പോർട്ട്‌ ബ്ലേയറിനു പടിഞ്ഞാറായി നിലനിൽക്കുന്നു. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച് ആന്ധ്രാ ഒറിസ്സ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുകയാണ് . ഈ സിസ്റ്റം പിന്നീട് ന്യുനമർദ്ധമായി മാറും.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥ വ്യതിയാനവും, മാറ്റം വരുത്തേണ്ട കൃഷി രീതികളും

നിലവിൽ തെക്ക് പടിഞ്ഞാറൻ അറബികടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകളിലും ശക്തമായ ഈർപ്പം രൂപീകരിക്കപ്പെട്ടിരിക്കുകയാണ്.നിലവിലെ ചക്രവാദ ചുഴി വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ശക്തിയാർജിച് സഞ്ചരിക്കുന്നതിനൊപ്പം തെക്ക്പടിഞ്ഞാറൻ കാലവർഷ കാറ്റ് കേരളത്തിന്‌ മുകളിലൂടെ ഈ ചുഴിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതോടെ കേരളത്തിന്‌ മുകളിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അറബികടലിൽ നിന്നുമുള്ള ഈർപ്പം പ്രവഹിക്കും.ഇത് കേരളത്തിൽ ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയുള്ള ദിവസ സമയത്തിനുള്ളിൽ അതിശക്തമായ മഴയും വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴയ്ക്കും കാരണമാകും.വയനാട് ഇടുക്കി കോട്ടയം പത്തനംതിട്ട മലപ്പുറം കോഴിക്കോട് ജില്ലകളിൽ അടുത്ത നാലു ദിവസം ജാഗ്രത വേണ്ടി വരും.ഇന്ന് രാത്രി മുതൽ ഉള്ള സമയം കേരളത്തിന്റെ കിഴക്കൻ മേഖലകളിലും, ദുരന്ത സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കുക.ഉരുൾപൊട്ടൽ സാധ്യത മണ്ണിടിച്ചിൽ സാധ്യത, മലവെള്ള പാച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്നും കഴിയുന്നതും മാറി താമസിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?

തുടക്കത്തിൽ തെക്കൻ കേരളത്തിലും പിന്നീട് വടക്കൻ ജില്ലകളിലും ആണ്‌ മഴ ശക്തമാകാൻ സാധ്യത എന്ന് വിവിധ മോഡലുകൾ കണക്കാക്കുന്നു എങ്കിലും ഒരേ സമയം വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ ശക്തമായെന്നു വരാം.മധ്യ തെക്കൻ ജില്ലകളിൽ ചൊവ്വ രാത്രി /ബുധനാഴ്ച ദിവസം കൂടുതൽ കരുതൽ വേണം,മധ്യ വടക്കൻ ജില്ലകളിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ കരുതൽ വേണം.

ഇന്ന് വൈകീട്ട് മുതൽ ഓഗസ്റ്റ് 6 വരെ നീലഗിരി വയനാട് ഇടുക്കി തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലേക്കും മറ്റു വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകൾ കർശനമായും ഒഴിവാക്കുക. രാത്രി സമയങ്ങളിൽ ഹൈറേഞ്ച് മേഖലകളിലൂടെയും വനപ്രദേശങ്ങളിലൂടെയും ഉള്ള അനാവശ്യ യാത്രകൾ തീർത്തും ഒഴിവാക്കുക.രാത്രി കാല ഡ്രൈവിങ്ങിൽ ജാഗ്രത പാലിക്കുക.

ശക്തമായ കാറ്റിനു സാധ്യത.

കേരളത്തിൽ ചൊവ്വ ബുധൻ ദിവസങ്ങളിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഫങ്കസ്സ് രോഗങ്ങൾക്കുള്ള പ്രതിവിധികൾ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള   മഴ സാധ്യത പ്രവചനം

വിവിധ  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

03/08/2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജില്ലകളിൽ ഇന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

English Summary: Weather Report Tuesday August 2 2022
Published on: 02 August 2022, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now