ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം തീവ്ര ന്യൂനമർദ്ദമായി (Depression). ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്.ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ മെയ് 24 മുതൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
24-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
25-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
26-05-2021 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്
Bay of Bengal low pressure becomes severe depression. Cyclone Warning Warning for Odisha-West Bengal Coast. Kerala is not included in the expected low pressure path. However, isolated heavy showers are likely in Kerala from May 24 to May 26. In Kerala, yellow alert has been issued in various districts in connection with the formation of low pressure.
24-05-2021: Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki
25-05-2021: Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki and Thrissur
26-05-2021: Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, Thrissur and Palakkad
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല.
23-05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് - ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് 23ന് വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിമീ മുതൽ 60 കിമീ വരെ കൂടാനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നീ സമുദ്ര മേഖലകളിൽ 70 കി.മീ വരെ ആകാനും സാധ്യതയുണ്ട്.
24 -05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് - ആന്ധ്ര തീരങ്ങൾ എന്നീ സമുദ്രമേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 65 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത 75 കിമീ മുതൽ 85 കിമീ വരെ കൂടാനും സാധ്യത ഉണ്ട്.