മാന്നാർ കടലിടുക്കിൽ എത്തിയ ബുറേവി ചുഴലിക്കാറ്റ് ഇപ്പോൾ തീവ്ര ന്യൂനമർദ്ദം ആയി ആണ് നിലകൊള്ളുന്നത്. എന്നാൽ ശക്തി കുറഞ്ഞു ന്യൂനമർദ്ദം ആയി അറബിക്കടലിലേക്ക് തന്നെ പോകാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ല. എന്നാൽ ഇതിൻറെ സാന്നിധ്യം കേരളത്തിൽ
പലയിടത്തും മഴ നൽകാനുള്ള സാഹചര്യം കാണുന്നു.
തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴ ഉണ്ടാകുന്നതാണ്. ഇന്ന് ഒരിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, എറണാകുളം തുടങ്ങിയവയാണ്. ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ കൊല്ലം,ആലപ്പുഴ,കോട്ടയം, തൃശ്ശൂർ, പാലക്കാട്,വയനാട്, കോഴിക്കോട് തുടങ്ങിയവയാണ് . ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ മഴയുടെ തോത് 115.6 -204.4 mm ആണ്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ മഴയുടെ തോത് 64.5-115.5 ആണ്. ഇതോടനുബന്ധിച്ച് കാറ്റിൻറെ വേഗത 30 മുതൽ 40 കിലോമീറ്റർ വരെ ആയിരിക്കും. തമിഴ്നാട്ടിലെ ബുറേവിയുടെ സ്വാധീനമാണ് കേരളത്തിൽ മഴയുടെ സാധ്യത വർധിപ്പിക്കുന്നത്. ഈ സാഹചര്യം അന്തരീക്ഷം മേഘാവൃതമായി കാണാൻ കാരണമാകുന്നു.