കേരളത്തിൽ ഇന്ന് പലയിടങ്ങളിലും ഇടിമിന്നലോടുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ജില്ലാടിസ്ഥാനത്തിൽ ഉള്ള മഴ പ്രവചനം കണക്കിലെടുത്താൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം ഇടുക്കി തുടങ്ങിയ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം.
ഈ ജില്ലകളിൽ പ്രതീക്ഷിക്കാവുന്ന മഴയുടെ തീവ്രത 15.6-64.4 mm ആണ്. മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും കേരളമൊട്ടാകെ. ഇത്തരം അന്തരീക്ഷസ്ഥിതി കാണുമ്പോൾ തന്നെ ഇടിമിന്നലനെതിരെ ആവശ്യമായ മുൻകരുതലുകൾ എടുക്കുക. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇടിമിന്നലുകൾ നിങ്ങളുടെ ജീവിനു തന്നെ ഭീഷണിയാണ്.
ഉച്ചയ്ക്ക് രണ്ടു മണിമുതൽ പത്തുമണിവരെ അന്തരീക്ഷം മേഘാവൃതമായി കാണുകയാണെങ്കിൽ ടെറസിലും സ്ഥലത്തും നിൽക്കുന്നത് ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ജാലകം സ്ഥാപിക്കുന്നത് ഏറെ ഫലപ്രദമായ മാർഗ്ഗമാണ്.
വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. മഴമേഘങ്ങൾ കാണുമ്പോൾ തന്നെ വീടിനുള്ളിൽ ഇരിക്കാൻ എല്ലാവരും ശ്രമിക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.