ഇനിയുള്ള ഒരാഴ്ച സംസ്ഥാനത്ത് മഴ കുറയും. തുലാവർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ സംസ്ഥാനത്ത് മഴ ഭീഷണി ഇല്ലാതാവുന്നു.
വടക്കു കിഴക്കൻ മൺസൂണിൽ 26% മഴ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെയുള്ള കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയ്ക്ക് ആണ്.
തുലാവർഷ കണക്കിൽ കൂടുതൽ മഴ കൂട്ടിച്ചേർക്കാൻ ചേർക്കാൻ നിലവിലെ കേരളത്തിലെ അന്തരീക്ഷസ്ഥിതിക്ക് സാധിക്കില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നത്.
കേരളം ഇന്നു തുടങ്ങി ശൈത്യ കാലത്തിലേക്ക് കടന്നിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ചിലപ്പോൾ നേരിയതോതിൽ ചാറ്റൽമഴ പ്രതീക്ഷിക്കാം മറ്റിടങ്ങളിൽ ഒന്നും ഇന്ന് മഴ പെയ്യാൻ സാധ്യതയില്ല എന്ന കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.