ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷ -പശ്ചിമ ബംഗാൾ തീരാത്തെത്തി വീണ്ടും ശക്തിപ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി തുടർന്നുള്ള 2-3 ദിവസങ്ങളിൽ ഒഡിഷ - ഛതീസ്ഗാഡ് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യത.
ന്യുന മർദ്ദ സ്വാധീനഫലമായി അറബികടലിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 15 വരെ മഴ തുടരാൻ സാധ്യത.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 2 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
13-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)
13-09-2021 : തെക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
13-09-2021 മുതൽ 14-09-2021 വരെ: വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും, വടക്ക് ആന്ധ്രാ പ്രദേശ് തീരത്തും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾകടലിലും, വെസ്റ്റ്-ബംഗാൾ തീരത്തും ഒറീസ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.