ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷ്യപരിശോധനാ ലാബുകളിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം പാകം ചെയ്ത് പായ്ക്കറ്റിൽ ലഭ്യമാക്കുന്ന ചപ്പാത്തി, പൊറോട്ട, പത്തിരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ അധികകാലം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സോർബിക് ആസിഡ്, ബെൻസോയിക് ആസിഡ് എന്നിവ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കർഷിച്ചിട്ടുള്ള അളവിൽ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
According to test reports from food testing labs under the control of the Food Safety Department, sorbic acid and benzoic acid have been found to be in excess of the prescribed levels in cooked and packaged foods such as chapatis, porridge and pathiri.
കൂടാതെ മുളക്, മല്ലി, മുളക്‌പൊടി, മല്ലിപൊടി എന്നീ ഭക്ഷ്യവസ്തുക്കളിൽ കീടനാശിനി കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധനാ ഫലം കേരള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റായ www.foodsafety.kerala.gov.in ൽ പ്രസിദ്ധീകരിക്കും.