Updated on: 22 May, 2023 5:34 PM IST
"കർഷകർ രാജ്യത്തിന്റെ കാവൽക്കാർ": പശ്ചിമ ബംഗാൾ ഗവർണർ

ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ. സി.വി ആനന്ദ ബോസ് കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് അദ്ദേഹത്തെ സ്വാഗതം ചെയ്തു.

കൂടുതൽ വാർത്തകൾ: PM KISAN: മേയ് 31നകം നടപടികൾ പൂർത്തീകരിക്കണം

ഗവർണറുടെ വാക്കുകൾ..

കൊവിഡ് മഹാമാരി കാലത്ത് കർഷകരാണ് ഈ രാജ്യം രക്ഷിച്ചത്. കാരണം കൃഷി ദൈവികമായ പ്രവർത്തിയാണ്. നമ്മൾ ആഗ്രഹിക്കുന്ന എന്തും കൃഷിക്ക് നൽകാൻ കഴിയും.  പ്രകൃതി ഒരു നല്ല അധ്യാപകൻ കൂടിയാണ്, പ്രകൃതി ഒരിക്കലും ഒറ്റിക്കൊടുക്കില്ല.

ഡോ. സി വി ആനന്ദ ബോസ്

കോട്ടയം മാന്നാനം സ്വദേശിയായ അദ്ദേഹം 2022 നവംബർ 23ലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുതലയേൽക്കുന്നത്. അതിനുമുമ്പ് ഇന്ത്യയുടെ ഗവ. സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തിൽ വിവിധ ജില്ലകളിൽ കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നാഫെഡ് എംഡി, നാളികേര വികസന ബോർഡ് ചെയർമാൻ, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, റെയിൽ സൈഡ് വെയർഹൗസിങ് കമ്പനി ചെയർമാൻ, നാഷനൽ മ്യൂസിയം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ (എൻഎംഐ) വൈസ് ചാൻസലർ, കേന്ദ്ര കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.

നിർമിതി കേന്ദ്രം ഡയറക്‌ടറായിരുന്ന സമയത്ത് നടപ്പാക്കിയ ചെലവുകുറഞ്ഞ പാർപ്പിട നിർമാണ സമ്പ്രദായം ആനന്ദബോസ് മാതൃകയെന്ന പേരിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

എഴുത്തുകാരനായ ബോസ്..

ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

English Summary: West Bengal Governor Dr CV Ananda Bose visited Krishi Jagaran
Published on: 22 May 2023, 05:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now