Updated on: 1 January, 2022 2:55 PM IST
പാൻ കാർഡിലെ വ്യാജനെ തിരിച്ചറിയാം

പണമിടപാടുകൾക്കും ബാങ്ക് ലോൺ, മാസവേതനം, ഇപിഎഫ് തുടങ്ങിയ മിക്ക അത്യാവശ്യ കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമായിരിക്കുകയാണ്. പാൻ കാർഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലും നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞു. ഇങ്ങനെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത പാൻ കാർഡ് എന്താണെന്നും അവയിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാമെന്നതുമാണ് പരിശോധിക്കുന്നത്.

എന്താണ് പാൻ കാർഡ്

എടിഎം കാർഡിന്റെ രൂപത്തിലുള്ള പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (PAN)പാൻ കാർഡ് 1961ലാണ് ഇന്ത്യയിൽ നിലവിൽ വരുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനം.

രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന വ്യക്തിയുടെ, അതുമല്ലെങ്കിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ് ഇത്. പാൻ കാർഡിൽ പത്ത് അക്കങ്ങളുള്ള ഒരു ദേശീയ തിരിച്ചറിയൽ സംഖ്യയുമുണ്ട്.

വ്യാജനെ എങ്ങനെ തിരിച്ചറിയാം

ഇൻകം ടാക്സ് വകുപ്പ് നൽകിയിട്ടുള്ള പാൻ കാർഡിൽ ഒരു വലിയ ക്വിക്ക് റെസ്പോണ്‍സ് (QR) കോഡുണ്ട്. സ്മാര്‍ട്ട്ഫോൺ ഉപയോഗിച്ച് ഈ ക്യുആർ കോഡിലൂടെ പാന്‍കാര്‍ഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയാം.
നിങ്ങളുടെ സ്മാർട് ഫോണിന് ഏറ്റവും കുറഞ്ഞത് 12 മെഗാപിക്‌സല്‍ കാമറയുണ്ടെങ്കിൽ പാന്‍ ക്യുആര്‍ കോഡ് റീഡര്‍ എന്ന ആപ്ലിക്കേഷനിലൂടെ ഇത് ചെയ്യാം. ആദായ നികുതി വകുപ്പ് പുറത്തിറക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനാണിത്.

ഘട്ടം 1: ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോറില്‍ നിന്നും 'പാന്‍ ക്യുആര്‍ കോഡ് റീഡര്‍' ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുക

ഘട്ടം 2: ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുൻപ് എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് ഇതിന്റെ ഡെവലപ്പർ എന്ന് ഉറപ്പുവരുത്തണം.

ഘട്ടം 3: അപ്ലിക്കേഷന്റെ ഡൗണ്‍ലോഡിങ് പൂർത്തിയായിക്കഴിഞ്ഞാൽ, ആപ്പ് തുറക്കുക. ഇതിലെ വ്യൂഫൈന്‍ഡറില്‍ പച്ച പ്ലസ് പോലുള്ള ഗ്രാഫിക്സ് കാണാം. ഇതിന്റെ കാമറയിലേക്ക് നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് കൊണ്ടുവരിക. പാന്‍ കാര്‍ഡിലെ ക്യുആര്‍ കോഡിന്റെ മധ്യഭാഗത്തായി പ്ലസ് പോലുള്ള ഗ്രാഫിക് കാണാനാകുമോ എന്ന് ഉറപ്പാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സ്വര്‍ണം വാങ്ങാന്‍ ആധാര്‍, പാന്‍ കാര്‍ഡുകള്‍ വേണമെന്നുള്ള വാർത്തകൾക്ക് വ്യക്തത വരുത്തി കേന്ദ്രം

ഈ വ്യൂഫൈന്‍ഡറില്‍ പാന്‍ കാര്‍ഡിന്റെ ക്യുആര്‍ കോഡ് വ്യക്തമായി കാണാനാകുമോ എന്ന് പരിശോധിക്കുക. ക്യുആര്‍ കോഡ് കാണാൻ സാധിക്കാത്ത തരത്തിൽ കാമറയെ തടസ്സപ്പെടുത്തുന്ന ഗ്ലെയറോ ഫ്ളാഷോ ഉണ്ടോ എന്നതും ഉറപ്പാക്കിയാൽ നിങ്ങളുടേത് ഒറിജിനൽ പാൻ കാർഡാണോ എന്നത് തിരിച്ചറിയാം.

കാമറയിൽ ക്യുആര്‍ കോഡ് വ്യക്തമായതായി തിരിച്ചറിയുന്നതിന് ആപ്പിലൂടെ ഒരു ബീപ്പ് കേള്‍ക്കാം. കൂടാതെ ഫോണ്‍ വൈബ്രേറ്റും ചെയ്യും. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ വെളുത്ത പശ്ചാത്തലത്തില്‍ ദൃശ്യമാകും. ആപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങളും കാര്‍ഡിലെ വിവരങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതും ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം, പാൻ കാർഡ് വ്യാജനാണെന്ന് മനസിലാക്കാം.
ഇങ്ങനെ പാൻ കാർഡിൽ നിങ്ങൾക്ക് തെറ്റ് ബോധ്യപ്പെട്ടാൽ, ആദായനികുതി വകുപ്പില്‍ നിന്നോ ടാക്‌സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്കിന്റെ വെബ്സൈറ്റില്‍ നിന്നോ പുതിയ പാന്‍ കാര്‍ഡിനായി അപ്ലൈ ചെയ്യണം.
2018 ജൂലൈയില്‍ വന്ന പാൻ കാർഡ് അപ്ഡേഷനിൽ, ക്യുആർ കോഡിൽ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ഡിജിറ്റല്‍ ഒപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary: What is PAN Card and 3 simple steps to check its authenticity
Published on: 01 January 2022, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now