Updated on: 17 December, 2022 10:00 AM IST
Wheat sown in 286.5 Hectares of land in this Rabi season

നിലവിൽ നടക്കുന്ന റാബി സീസണിൽ ഗോതമ്പ് വിതച്ചത് 3 ശതമാനം വർധിച്ച് 286.5 ലക്ഷം ഹെക്ടറായി, പ്രധാനമായും മധ്യപ്രദേശിലും ഉത്തർപ്രദേശിലും വിതച്ച സ്ഥലത്താണ് കൂടുതലെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. റാബി സീസണിലെ പ്രധാന വിളയായ ഗോതമ്പിന്റെ കവറേജ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 278.25 ലക്ഷം ഹെക്ടറായിരുന്നു. ഇന്ത്യയിൽ റാബി വിളകളുടെ വിത്ത് വിതയ്ക്കൽ ഒക്ടോബർ മാസം മുതലാണ് ആരംഭിക്കുന്നത്.

പ്രധാനമായും മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, കർണാടക എന്നിവിടങ്ങളിൽ ഗോതമ്പ് കൃഷി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗോതമ്പു വിതച്ചത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിസ്തൃതി കുറഞ്ഞു. ഈ വിളയുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥ നിലനിൽക്കുകയാണെങ്കിൽ ഗോതമ്പ് വിതയ്ക്കുന്ന വിസ്തൃതിയിലെ വർദ്ധനവ് ഉയർന്ന ഉൽപാദനത്തിലേക്ക് നയിച്ചേക്കാം. ഗോതമ്പിന്റെ ആഭ്യന്തര ഉത്പാദനം 2021-22 വിള വർഷത്തിൽ ജൂലൈ-ജൂൺ, 109.59 ദശലക്ഷം ടണ്ണിൽ നിന്ന് 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു.

ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി ഈ വർഷം മേയിൽ ഗോതമ്പിന്റെ കയറ്റുമതി സർക്കാർ നിരോധിച്ചു. ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും സ്വകാര്യ കക്ഷികളുടെ ആക്രമണാത്മക വാങ്ങലും കാരണം സർക്കാർ ഉടമസ്ഥതയിലുള്ള എഫ്‌സിഐ(FCA)യുടെ ഗോതമ്പ് സംഭരണം 434.44 ലക്ഷം ടണ്ണിൽ നിന്ന് 2022-23 വിപണന വർഷത്തിൽ 187.92 ലക്ഷം ടണ്ണായി കുറഞ്ഞു. ഡിസംബർ 16ലെ കണക്കുകൾ പ്രകാരം നെൽകൃഷി 11.13 ലക്ഷം ഹെക്ടറിൽ നിന്ന് 12.64 ലക്ഷം ഹെക്ടറായി ഉയർന്നു. പയർവർഗ്ഗങ്ങൾ 134.01 ലക്ഷം ഹെക്ടറിൽ നിന്ന് ഇതുവരെ 139.68 ലക്ഷം ഹെക്ടറിലാണ് വിതച്ചത്, പയർ 94.97 ലക്ഷം ഹെക്ടറിൽ നിന്ന് 97.9 ലക്ഷം ഹെക്ടറായി ഉയർന്നു. 

നാടൻ ധാന്യങ്ങളുടെ വിസ്തൃതി 38.37 ലക്ഷം ഹെക്ടറിൽ നിന്ന് 41.34 ലക്ഷം ഹെക്ടറായി ഉയർന്നു. ഭക്ഷ്യേതര വിഭാഗത്തിൽ എണ്ണക്കുരുക്കൃഷിയുടെ വിസ്തൃതി 90.51 ലക്ഷം ഹെക്ടറിൽ നിന്ന് 97.94 ലക്ഷം ഹെക്ടറായി ഉയർന്നു. റാബി സീസണിലെ പ്രധാന എണ്ണക്കുരു വിളയായ കടുക് 83.18 ലക്ഷം ഹെക്ടറിൽ നിന്ന് 89.99 ലക്ഷം ഹെക്ടറായി ഉയർന്നു. ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ, കടുക് വിത്ത് വിസ്തൃതിയിലെ വർദ്ധനവ് കടുകെണ്ണയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും. റാബി വിളകൾക്കായി വിതച്ച മൊത്തം വിസ്തൃതി കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 552.28 ലക്ഷം ഹെക്ടറിൽ നിന്ന് ഇതുവരെ 578.10 ലക്ഷം ഹെക്ടറായി വർദ്ധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: നെയ്ത്തുക്കാർക്കു GI ടാഗ്, ഒപ്പം സ്വതന്ത്ര വ്യാപാര കരാറുകളിൽ(FTA's) ഉൾപ്പെടുത്തും: കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

English Summary: Wheat sown in 286.5 Hectares of land in this Rabi season
Published on: 17 December 2022, 09:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now