ചില ബിസിനസ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ധാരാളം സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട് സാമ്പത്തിക പ്രതി സന്ധിയാണ് അവർക്ക് പ്രധാന തടസ്സ മായി നിൽക്കുന്നത് ഒരു പ്രസ്ഥാനം ആരംഭിക്കുന്നതിന് ആവശ്യമായ ധനസഹായം കണ്ടെത്താൻ അവർക്ക് സാധിക്കാതെ വരുന്നു.വിവിധ ബാങ്കുകളിൽ നിന്ന് സ്‌ത്രീകൾക്ക് വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന സ്വയം തൊഴിൽ പദ്ധതികൾ ഉണ്ട് .സ്ത്രീകൾക്ക് സഹായമാകുന്ന വായ്പാ പദ്ധതികൾ ഏതൊക്കെ ബാങ്കുകളാണ് നൽകുന്നത് എന്ന് നോക്കാം.
സ്ത്രീകൾക്ക് 10 ലക്ഷം രൂപ വരെ വിവിധ ബാങ്കുകൾ വായ്പയായി നൽകുന്നുണ്ട് . അങ്ങനെ ലഭിക്കുന്ന 10 ലോണുകളെ പറ്റിയാണ് ഇനി പറയുന്നത്.ഈ വായ്പാ പദ്ധതികളെ പറ്റി അറിവില്ലാത്ത ഒട്ടനവധി സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്
ഈ ബാങ്ക് നൽകുന്ന വായ്പ പദ്ധതിയാണ് മഹിള ഉദ്യം പദ്ധതി. സ്ത്രീകൾക്ക് മാത്രമായി നൽകാൻ തയ്യാറാക്കിയ ആദ്യത്തെ ബാങ്ക് വായ്പയാണ് മഹിളാ ഉദ്യം പദ്ധതി. ഈ വായ്പ വഴി 10 ലക്ഷം രൂപ വരെ ലഭിക്കും ബ്യൂട്ടിപാർലർ. ഡേ കെയർ യൂണിറ്റുകൾ പോലെയുള്ള ചെറുകിട ബിസിനസ് യൂണിറ്റ്കൾക്ക് ആണ് ഇത് നൽകുന്നത് ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 10 വർഷമാണ്. അതുപോലെ തന്നെ പഞ്ചാബ് നാഷണൽ ബാങ്ക് സ്ത്രീകൾക്ക് സ്വയം തൊഴിലിനായി ഓട്ടോറിക്ഷ, കാർ,, ബൈക്കുകൾ, എന്നിവ വാങ്ങുന്നതിനായും പ്രത്യേക വായ്പകൾ നൽകുന്നുണ്ട് .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ് ബി ഐ നൽകുന്ന വായ്പാ പദ്ധതിയാണ് അന്നപൂർണ പദ്ധതി. സ്ത്രീകൾക്ക് കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നതിനായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വായ്പ നൽകുന്നത്. ഈ വായ്പ ഉപയോഗിച്ച് നിങ്ങൾക്ക് അടുക്കള പാത്രങ്ങളും അടുക്കള സാമഗ്രികളും വാങ്ങാം പരമാവധി വായ്പാ ലഭിക്കുന്ന തുക 50,000 രൂപയാണ് ഈ തുക 36 മാസം കൊണ്ട് അതായത് മൂന്നു വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാവും.
അടുത്തത് സ്ത്രീശക്തി പാക്കേജ് ആണ് നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ് അല്ലെങ്കിൽ മറ്റു ബിസിനസ്സുകളുടെ 50 ശതമാനത്തിലധികം ഓഹരിപങ്കാളിത്തം ഉണ്ടെങ്കിൽ ഈ പ്ലാനിൽ നിങ്ങൾക്ക് വായ്പ ലഭിക്കും രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വായ്പ എടുക്കാൻ നിങ്ങൾ അപേക്ഷിക്കുക ആണെങ്കിൽ നിങ്ങൾക്ക് അര ശതമാനം വരെ പലിശയിൽ ഡിസ്കൗണ്ടും ലഭിക്കും
അടുത്തത് ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് വായ്പയാണ് . റീട്ടെയിൽ മേഖലയിൽ ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനാണ് ഈ വായ്പ നൽകുന്നത് പരമാവധി വായ്പാ തുക 20 കോടി രൂപ വരെയാണ് ഈ പദ്ധതിയുടെ പലിശനിരക്ക് 10.15%
ദേനാ ബാങ്ക്
ദേനാ ബാങ്ക് സ്ത്രീകൾക്കായി നൽകുന്ന വായ്പ പദ്ധതിയാണ് ദേനാ സാക്ഷി പദ്ധതി. ഈ പദ്ധതി പ്രകാരം മൈക്രോക്രെഡിറ്റ് റീട്ടെയിൽ വ്യവസായം കാർഷിക ഉത്പാദനം എന്നിവയ്ക്കായി നിങ്ങൾക്ക് വായ്പ ലഭിക്കും വായ്പ 20 ലക്ഷം രൂപ വരെ ലഭ്യമാണ് പലിശ നിരക്കിലും കാൽ ശതമാനം കുറവുണ്ട് .
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ള ഒരു സംരംഭം വിപുലീകരിക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന വായ്പാ പദ്ധതിയാണ് സെൻറ് കല്യാണി സ്കീം. ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത് ഗ്രാമ, കുടിൽ, വ്യവസായങ്ങൾ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയാണ് . സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ റീട്ടെയിൽ വ്യാപാരം സർക്കാർ സ്പോൺസർ ചെയ്യുന്ന പരിപാടികൾ എന്നിവയിൽ ഏർപ്പെടുന്ന സ്ത്രീകൾ എന്നിവർക്ക് ഈ വായ്പ ലഭിക്കും. ഈ സ്കീമിന് കൊളാറ്ററൽ സെക്യൂരിറ്റിയോ ഗ്യാരൻണ്ടറോ ആവശ്യമില്ല പ്രോസസിങ് ഫീസും ഇതിന് ഈടാക്കുന്നതല്ല സ്കീമിന് കീഴിൽ അനുവദിക്കാവുന്ന പരമാവധി തുക ഒരു കോടി രൂപയാണ്.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് നൽകുന്ന വായ്പ പദ്ധതിയാണ് ഉദ്യോഗിക സ്കീം . ചെറുകിട വ്യവസായ യൂണിറ്റുകൾക്കും കൃഷിക്കാർക്കുമായി പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി 18 വയസ്സ് മുതൽ 45 വയസ്സ് ആയിരിക്കണം. ഈ വായ്പയുടെ പരമാവധി തുക ഒരു ലക്ഷം ആണ്. എന്നാൽ നിങ്ങളുടെ കുടുംബ വരുമാനം കണക്കിലെടുക്കുകയും S/C S/T സ്ത്രീകൾക്ക് പ്രതിവർഷം 45000 രൂപയായി നിശ്ചയിക്കുന്നും ഉണ്ട്.
അടുത്തത് മുദ്രയോജന വായ്പയാണ് ശിശു, കിഷോർ, തരുൺ, എന്നിങ്ങനെ മൂന്നുതരം വായ്പയാണ് മുദ്രയോജന പദ്ധതി ലഭിക്കുക ശിശു പദ്ധതി പ്രകാരം 50000 രൂപ വരെ നിങ്ങൾക്ക് ലഭിക്കും കിഷോർ പദ്ധതി പ്രകാരം 50000 രൂപ മുതൽ 5,00,000 രൂപ വരെ ലഭ്യമാണ് തരുൺ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ ലഭിക്കും
അടുത്തതായിട്ട് ഭാരതീയ മഹിളാബാങ്ക് ബിസിനസ് ലോൺ ആണ് റീട്ടെയിൽ മേഖലയിലെ പുതിയ സംരംഭങ്ങൾ മൈക്രോ വായ്പകൾ എസ്എംഇ വായ്പകൾ എന്നിങ്ങനെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വളർന്നുവരുന്ന വനിതാസംരംഭങ്ങൾക്ക് ഈ വായ്പ ഒരു പിന്തുണാ സംവിധാനമാണ്. ഉത്പാദന വ്യവസായങ്ങളുടെ കാര്യത്തിൽ ഈ വായ്പക്ക് കീഴിലുള്ള പരമാവധി വായ്പാ തുക 20 കോടി രൂപയാണ് പലിശ നിരക്കിന് കാൽ ശതമാനം വരെ ഇളവ് ലഭിക്കും പലിശ നിരക്ക് സാധാരണയായി 10.15% മുതൽ ഉയർന്ന നിരക്കാണ്.