എറണാകുളം : രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സുരക്ഷിതമായി സാമ്പിൾ ശേഖരിക്കാവുന്ന ,ലോക ശ്രദ്ധ ആകർഷിച്ച വിസ്‌ക് Wisk (Walk in Sample Kiosk ) മാതൃകയുടെ പുതിയ പതിപ്പിന് അംഗീകാരവുമായി ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചറും. EranakulamKalamassery Medical collegeൽ ആണ് ഇത് നിർമ്മിച്ചത്.
കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഒരു അഭിമാന മുഹൂര്‍ത്തമാണെന്നും മന്ത്രി പറഞ്ഞു. വിസ്‌ക് വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ എറണാകുളം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, എ.ആര്‍.എം.ഒ. ഡോ. മനോജ്, എന്‍.എച്ച്.എം. എറണാകുളം അഡീഷണല്‍ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന്‍ അഡീഷണല്‍ ഡി.എം.ഒ. ഡോ. വിവേക് കുമാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ വകുപ്പിന് വേണ്ടി മെഡിക്കൽ കോളജിന്റെ സാങ്കേതിക സഹായത്തോടു കൂടി ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മന്റ് ഓർഗനൈസേഷൻ ആണ് എക്കണോ വിസ്‌ക് എന്ന് പേരിട്ട പരിഷ്കരിച്ച വിസ്‌ക് മാതൃക നിർമിച്ചത്.
ഭാരക്കുറവുള്ള മടക്കാവുന്നതും അഴിച്ചെടുക്കാവുന്നതുമായ Econo wisk ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാൻ സാധിക്കും. ഒരു ഹെലികോപ്റ്ററിൽ രണ്ട് Wisk വരെ സ്ഥാപിക്കാം. യാത്ര സംവിധാനങ്ങൾ പരിമിതമായ സ്ഥലങ്ങളിൽ പോലും വിസ്‌ക് എത്തിച്ചു കോവിഡ് പരിശോധന നടത്താൻ പുതിയ വിസ്‌ക് സഹായകരമാണ്. നാഷണൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ നടത്തിയ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് Econo wisk ഐ. എൻ എസ് സഞ്ജീവനിയിയിൽ ഹെലികോപ്റ്റർ വഴി എത്തിച്ചത്.
രാജ്യാന്തര തലത്തിൽ ശ്രദ്ധ ആകർഷിച്ച വിസ്‌ക് മാതൃക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പിൾ ശേഖരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സുരക്ഷിതമായി സാമ്പിൾ ശേഖരിക്കാം എന്നതാണ് വിസ്‌കിന്റെ സവിശേഷത.