രാജ്യാന്തര റബ്ബർ മാർക്കറ്റിലെ സാങ്കേതിക തിരുത്തൽ മറയാക്കി ഇന്ത്യൻ വ്യവസായികൾ ആഭന്തര ഷീറ്റിനു വില ഇടിച്ചു. കൊച്ചിയിൽ RSS നാലാം ഗ്രേഡ് 15900 ൽ നിന്ന് 15400 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് റബ്ബർ 15400 ൽ നിന്ന് 14400 രൂപയായി. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളുടെ പിന്മാറ്റം മൂലം ലാറ്റക്സ് വില 300 രൂപ കുറഞ്ഞു.Latex prices fell by Rs 300 due to the withdrawal of small traders in northern India.10000 ൽ വ്യാപാരം നടന്നു. കഴിഞ്ഞവാരം ആർ .എസ്.എസ്. നാല് കിലോയ്ക്ക് ആറുരൂപ ഇടിഞ്ഞിരുന്നു. . 160 രൂപയ്ക്ക് വിറ്റ് നിർത്തിയ വില വീണ്ടും കൂടുമെന്നുകണ്ട് ചെറുകിടകർഷകരും ഇടനിലക്കാരും ഷീറ്റ് വില്പനയ്ക്കെത്തിച്ചതോടെ 160 രൂപയിൽ ആർ .എസ്.എസ്. നാല് വേണ്ടെന്ന് അറിയിച്ചു.
വാരാന്ത്യം 154 രൂപയിലാണ് ആർ .എസ്.എസ്. നാല് വിറ്റ് നിർത്തിയത്. രാജ്യാന്തര വിപണിയിൽ ചൈന 160ൽ നിന്ന് 150, ബാങ്കോക്ക് 199ൽ നിന്ന് 161, ടോക്കിയോ 200ൽ നിന്ന് 190 രൂപയായും വിലകുറച്ചു. രാജ്യാന്തരവിപണിയിൽ ആർ .എസ്.എസ്. നാല് കിലോയ്ക്ക് 10 രൂപ മുതൽ 38 രൂപവരെ കുറഞ്ഞ സാഹചര്യത്തിൽ ആഭ്യന്തരവിപണിയിൽ ചെറിയൊരു വിലയിടിവാണുണ്ടായതെന്ന് വ്യാപാരികൾ .
സീസൺ തുടങ്ങാറായിരിക്കെ റബറിന്റെ വില തകർച്ച കർഷകരെ ആശങ്കയിലാക്കി. കൊച്ചിയിൽ കഴിഞ്ഞവാരം ആയിരം ടൺ റബറിന്റെ വ്യാപാരം നടന്നു. ടയർ കമ്പനികൾക്ക് വിതരണം ചെയ്യുന്ന ഡീലർമാർ മൂവായിരം ടൺ റബർ വാങ്ങി. വാരാന്ത്യ വില റബർ ഐ.എസ്.എസ്. ക്വിന്റലിന് 14600, ആർ .എസ്.എസ്. നാല് 15400 രൂപ. ടയർ കമ്പനികൾ റബർ വില നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതിനാൽ വിലയിലെ ഏറ്റക്കുറച്ചുകൾ അവർ തന്നെയാണ് തീരുമാനിക്കുന്നതും.
പത്രവാർത്ത
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം