Updated on: 14 March, 2022 12:13 PM IST
ക്ഷീരസംഘം ഭരണസമിതിയിൽ 50% സ്ത്രീ പ്രാതിനിധ്യം: മന്ത്രി വി.എൻ വാസവൻ

ക്ഷീരസംഘങ്ങളുടെ ഭരണസമിതിയിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോട്ടയം ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധപ്പെട്ട വാർത്തകൾ: ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മികവാർന്ന പദ്ധതികളുമായി കേരള ബഡ്ജറ്റ്

സംഘം പ്രസിഡൻ്റ് അല്ലെങ്കിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്നതിന് വനിതകൾക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ക്ഷീരോത്പാദനവുമായി ബന്ധപ്പെട്ട പല നിർണായക ജോലികളും നിർവഹിക്കുന്ന വനിതകൾക്കുള്ള അംഗീകാരം കൂടിയാകും ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.

20 ദിവസത്തിൽ 90 ലിറ്റർ പാൽ അളക്കാത്തവർക്ക് അംഗത്വമില്ല- പുതിയ നിയമനിർമാണം

ഒരു ലിറ്റർ പാൽ പോലും അളക്കാതെ ക്ഷീര കർഷകരെന്ന പേരിൽ ക്ഷീരസംഘങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ കയറിക്കൂടുന്നവരെ പൂർണമായും ഒഴിവാക്കും . 120 ദിവസത്തിൽ 90 ലിറ്റർ പാൽ അളക്കാത്തവർക്ക് ക്ഷീരസംഘങ്ങളിൽ അംഗത്വം അനുവദിക്കാത്ത വിധത്തിലുള്ള നിയമ നിർമാണം നടത്തുന്നതിന് നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കുമരകം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് തോമസ് കോട്ടൂർ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: സോളാർ പമ്പുകൾ വിലക്കിഴിവിൽ, 60 ശതമാനം സബ്സിഡി നിരക്കിൽ ഇപ്പോൾ തന്നെ വാങ്ങാം

ക്ഷീര സംഘങ്ങളിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ മന്ത്രി ആദരിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ബ്ലോക്കിന്റെയും മുൻസിപ്പാലിറ്റിയുടെയും ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിൽ നിന്നും 2021-22 കാലയളവിൽ ഏറ്റവും അധികം പാൽ അളന്ന ക്ഷീര കർഷകർ, കുമരകം ഗ്രാമപഞ്ചായത്തിലെ മുതിർന്ന ക്ഷീരകർഷകർ എന്നിവരെയും കോവിഡ് കാലത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ക്ഷീരസംഘത്തെയും ആദരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: യുദ്ധത്തേക്കാൾ വലിയ ഭീഷണി കാലാവസ്ഥ വ്യതിയാനം; കൃഷി മന്ത്രി

ഭക്ഷ്യസുരക്ഷാനിയമങ്ങൾ ക്ഷീരകർഷകർ അറിയേണ്ടത്' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുൻ ക്ഷീരവികസന ഓഫീസർ കെ.എ തമ്പാൻ നയിച്ചു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൻ ലൗലി ജോർജ്ജ്, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, സബിതാ പ്രേംജി, പ്രദീപ്കുമാർ വി.കെ എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു കെ.വി, അയ്മനം പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് മനോജ്‌ കരിമഠം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷാജിമോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കവിതാമോൾ ലാലു, കുമരകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജാ സുരേഷ്, ക്ഷീരസംഘം പ്രസിഡന്റ് മാരായ കെ എസ് പൊന്നപ്പൻ, കെ എൻ കൊച്ചുമോൻ, ജിജി ഫിലിപ്പ്‌ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; ഉടൻ മന്ത്രിസഭയുടെ അനുമതി തേടും

ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ്, ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, ത്രിതല പഞ്ചായത്ത്, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുമരകം ക്ഷീര സഹകരണ സംഘത്തിന്റെ നേതത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

English Summary: Women Will Get 50% Representation In Dairy Board Assured Kerala Minister VN Vasavan
Published on: 14 March 2022, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now